18 വര്‍ഷമായി തളര്‍ന്നു കിടക്കുന്ന സ്ത്രീ ഡിജിറ്റല്‍ അവതാറിലൂടെ സംസാരിച്ചു

പതിനെട്ടു വര്‍ഷത്തിലേറെയായി ശരീരം തളര്‍ന്ന്, സംസാരശേഷിയും നഷ്ടപ്പെട്ട് കിടക്കുന്ന നാല്‍പ്പത്തേഴുകാരി ഡിജിറ്റല്‍ അവതാറിന്റെ സഹായത്തോടെ സംസാരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
stroke_avatar
ലണ്ടന്‍: പതിനെട്ടു വര്‍ഷത്തിലേറെയായി ശരീരം തളര്‍ന്ന്, സംസാരശേഷിയും നഷ്ടപ്പെട്ട് കിടക്കുന്ന നാല്‍പ്പത്തേഴുകാരി ഡിജിറ്റല്‍ അവതാറിന്റെ സഹായത്തോടെ സംസാരിച്ചു.

നിര്‍മിതബുദ്ധി അധിഷ്ഠിതമായ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ അവതാറാണ് ആനിന്റെ സംസാരവും മുഖഭാവങ്ങളും പകര്‍ത്തിയെടുത്ത് പുനസൃഷ്ടിച്ചത്. ബ്രെയ്ന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സസ് (ബിസിഐ) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി മസ്തിഷ്കതരംഗങ്ങള്‍ വിശകലനം ചെയ്താണ് ഇതു സാധ്യമാക്കിയത്.

മസ്തിഷ്കാഘാതം പോലെയുള്ള അസുഖം മൂലം സംസാരശേഷി നഷ്ടമായ രോഗികള്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ് ഈ ഗവേഷണവിജയം. നിലവില്‍, കണ്ണുകളുടെ ചലനം കൊണ്ടോ ടൈപ് ചെയ്തോ വാക്കുകള്‍ സാവധാനം ഉച്ചരിക്കുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത സൗകര്യങ്ങളാണു സംസാരശേഷി നഷ്ടമായവര്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ സ്വാഭാവികമായ സംസാരം സാധ്യമാകില്ല. തലച്ചോറിന്റെ പ്രതലത്തില്‍ സ്ഥാപിക്കുന്ന ഇലക്രേ്ടാഡുകള്‍ വഴി തരംഗങ്ങള്‍ നേരിട്ടു സ്വീകരിച്ചാണു ഡിജിറ്റല്‍ അവതാര്‍ സംസാരിക്കുന്നത്; ഒപ്പം പുഞ്ചിരി, ആശ്ചര്യം, നീരസം പോലുള്ള മുഖഭാവങ്ങളും പ്രകടിപ്പിക്കും.

ആനിന്റെ തലച്ചോറിലെ സംസാരം നിയന്ത്രിക്കുന്ന ഭാഗത്തു കടലാസ് പോലെ നേര്‍ത്ത 253 ഇലക്രേ്ടാഡുകളാണു സ്ഥാപിച്ചത്. 34 ഇനം സ്വരങ്ങളും ചാറ്റ് ജിപിടി ഭാഷാ മാതൃകയും ആശ്രയിച്ചാണു ഡിജിറ്റല്‍ അവതാര്‍ സംസാരിക്കുക.
stroke_avatar
Advertisment