യുകെയിലെ അടൂർ സംഗമം - 2025 ശനിയാഴ്ച മാഞ്ചസ്റ്ററിൽ; യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ് ഉദ്ഘാടകൻ

New Update
1000317443

യുകെ: യുകെയിലെ അടൂർ സംഗമം - 2025 നാളെ ശനിയാഴ്ച (18/10/25) മാഞ്ചസ്റ്ററിലെ സാൽ ഫോർഡ്  സെൻ്റ്. ജെയിംസ് ഹാളിൽ നടക്കും. സംഗമം യുക്മ  ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും. റെജി തോമസ്, ലിറ്റോ ടൈറ്റസ് തുടങ്ങിയ സംഘാടക സമിതിയംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് വരെയായിരിക്കും സംഗമം നടക്കുന്നത്.

വീണ്ടും ഒരു ഒത്തുചേരലിന്റെ സമയം യുകെയിലെ അടൂർകാർക്ക് സമാഗതമായിരിക്കുന്നു. വളരെ തിരക്കേറിയതും സങ്കീർണവുമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് അല്പം സമയം കണ്ടെത്തി സന്തോഷിക്കുവാനും സ്വന്തം നാട്ടുകാരെ കാണുവാനും സൗഹൃദ ബന്ധങ്ങൾ പുതുക്കുവാനും ലഭിക്കുന്ന മനോഹരമായ നിമിഷങ്ങൾക്കുള്ള ഒരുക്കങ്ങൾ യുകെ യിലെ  മാഞ്ചെസ്റ്ററിൽ പൂർത്തിയായി കഴിഞ്ഞു.

ജോലി സംബന്ധമായും പഠന സംബന്ധമായും അടൂരിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് സ്വന്തം മാതാപിതാക്കളെയും, സഹോദരങ്ങളെയും, സുഹൃത്തുക്കളെയും, നാം വളരെ അധികം സ്നേഹിക്കുന്ന നമ്മുടെ നാടിനെയും വിട്ട് യുകെയിലെ വിവിധ പ്രദേശങ്ങളിൽ കുടിയേറിയവർക്ക്  ഈ വർഷവും ഒത്തുചേർന്ന് ആഘോഷമാക്കുന്നതിനുള്ള  ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

അടൂരിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും വന്ന് യുകെ യിൽ താമസിക്കുന്ന എല്ലാ പ്രിയപ്പെട്ടവരും ഈ ഒരു ദിവസം വേർതിരിച്ച് മാഞ്ചെസ്റ്ററിൽ ഒത്തുകൂടുവാൻ പ്രത്യേകം ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ കൂടിവരവിനെ സംമ്പന്ധിച്ചുള്ള വിശദവിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവരും "അടൂർ സംഗമം" എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുവാൻ ആഗ്രഹിക്കുന്നവരും ദയവായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

☎️ റെജി തോമസ് :- +44 7533499858

☎️ ലിറ്റോ ടൈറ്റസ് :- +44 7888 828637

സംഗമം നടക്കുന്ന ഹാളിൻ്റെ വിലാസം:

St.James Church Hall,

Eccles Old Road,

Salford,

M6 8HA

Advertisment
Advertisment