ബൈഡനു പിന്നാലെ സുനാകും ഇസ്രയേലില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
sunak_in_israel sunak_in_israel

ടെല്‍ അവീവ്: യുഎസ് പ്രസിഡന്റ് ജോ ബൈഡനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകും ഇസ്രയേലിലെത്തി. തീവ്രവാദമെന്ന തിന്‍മയ്ക്കെതിരേ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Advertisment

പ്രശ്നപരിഹാരത്തിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഇസ്രയേലിന്റെ അയല്‍ രാജ്യങ്ങളും ഋഷി സുനക് സന്ദര്‍ശിക്കും.

''ഓരോ മരണവും ഒരു ദുരന്തമാണ്. ഹമാസിന്‍റെ ഭീകരപ്രവര്‍ത്തനത്തെ തുടര്‍ന്ന് നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. ഗാസയിലെ ആശുപത്രിയില്‍ നടന്ന സ്ഫോടനം, കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനായി മേഖലയിലേയും ലോകത്തേയും നേതാക്കള്‍ ഒരുമിച്ചു നില്‍ക്കേണ്ട സാഹചര്യമാണ് വ്യക്തമാക്കുന്നത്'' ഋഷി സുനക് പറഞ്ഞു.

ഗാസ ആശുപത്രി ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ അല്ലെന്ന നിലപാടാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. ഇക്കാര്യം ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. 

isreal rishi sunak
Advertisment