യു കെ: റീറ്റൈൽ രംഗത്തെ അതികായന്മാരിൽ ഒരാളായ 'ആള്‍ഡി' ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു. രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ആള്‍ഡി ജീവനക്കാരുടെ ശമ്പളത്തിൽ വർദ്ധനവ് വരുത്തുന്നത്. ജൂണ്‍ മുതൽ പ്രാബല്യത്തില്‍ വരുന്ന വർധിപ്പിച്ചു ശമ്പള സ്കെയിൽ അനുസരിച്ചു, രാജ്യവ്യാപകമായി ആള്‍ഡിയിലെ ജീവനക്കാര്‍ക്ക് ലണ്ടന് പുറത്ത് £12.40 - ഉം ലണ്ടനിൽ £13.65 - ഉം മണിക്കൂറിന് ലഭിക്കും.
/sathyam/media/media_files/Ky73n6r0pTWqiDjBQmZ4.jpg)
സ്റ്റോറുകളില്‍ ജോലി ചെയ്യുന്ന 28,000 - ല്‍ അധികം തൊഴിലാളികള്‍ക്ക് ശമ്പള വർദ്ധനവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് ആള്‍ഡി അവകാശപ്പെടുന്നത്. രാജ്യത്തെ പ്രധാന സൂപർമാർക്കറ്റുകളെല്ലാം രൂക്ഷമായ തൊഴിലാളി ക്ഷാമത്തിന്റെ പിടിയിലാണ്. അതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ സൂപ്പർമാർക്കറ്റ് ശൃംഖലകളും അടുത്തിടെ ജീവനക്കാരുടെ വേതനം പുനക്രമീകരിച്ചിരുന്നു. ഈ വര്‍ഷം യു കെയില്‍ 5500 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ആള്‍ഡി, ഈ വർഷത്തെ വേതനങ്ങള്‍ക്കായി 79 മില്യന്‍ പൗണ്ടും മാറ്റിവെച്ചിട്ടുണ്ട്.
/sathyam/media/media_files/6PFexPDtVIA8jDtS2Jbr.jpg)
ആയിരത്തിലധികം സ്റ്റോറുകളും അമ്പതിനായിരത്തിലധികം ജീവനക്കാരുമായി ആള്‍ഡി ഇപ്പോള്‍ യു കെയിലെ ഏറ്റവും വലിയ നാലാമത്തെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയാണ്. ഏപ്രില്‍ മുതല്‍ യു കെയിൽ പ്രാബല്യത്തിൽ വരുന്ന നാഷണല്‍ ലിവിംഗ് വേജിനെക്കാൾ ഉയർന്ന ശമ്പള നിരക്കാണ് ഇപ്പോൾ ആള്‍ഡി പ്രഖ്യാപിച്ചിരിക്കുന്നത്.
/sathyam/media/media_files/ObJ0PsMSwU5cDkSixzd1.jpg)
പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ ടെസ്‌കോ, സെയ്ന്‍സ്ബറി, അസ്ഡ, എം & എസ് എന്നിവരും കഴിഞ്ഞയാഴ്ച്ച ജീവനക്കാരുടെ വേതനം വർധിപ്പിച്ചിരുന്നു.