യു കെ: ഇരട്ട പൗരത്വം ഇന്ത്യയിൽ നടപ്പിൽ വരുത്തുന്നതിനായി ഏറെനാളുകളായുള്ള പ്രവാസി ഇന്ത്യക്കാരുടെ മുറവിളിയോട് അധികൃതർ മുഖം തിരിച്ചു നിൽക്കുന്നതിനിടയിൽ, കേന്ദ്ര സര്‍ക്കാര്‍ ഒസിഐ കാര്‍ഡ് ഉടമകളുടെ കാര്യത്തിൽ ഇപ്പോൾ പുറത്തിറക്കിയ വിജ്ഞാപനം അവരെ കൂടുതൽ ആശങ്കയിലേക്ക് തള്ളി വിട്ടിരിക്കുന്നു എന്ന ആരോപണം ശക്തമാകുന്നു. ഇപ്പോൾ വിദേശ രാജ്യത്തിന്റെ പാസ്സ്‌പോര്‍ട്ട് ഉള്ള ഒരു ഒസിഐ കാര്‍ഡ് ഉടമക്ക് ഇന്ത്യന്‍ പൗരനു തുല്യമായ അവകാശം ഉണ്ടായിരുന്നില്ല എന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറങ്ങിയ ബുള്ളറ്റിനിൽ ഉള്ളതെന്ന ആരോപണമാണ് ഒരു വിഭാഗം ഉയർത്തുന്നത്.
മലയാളികൾ ഉൾപ്പടെ ഒട്ടനവധി പ്രവാസി ഇന്ത്യക്കാരെ കടുത്ത ആശങ്കയിലാഴ്ത്തിയിരി പുതിയ വിജ്ഞാപനം പ്രകാരം ആഭ്യന്തര മന്ത്രാലയം ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക്, ഇന്ത്യയില്‍ നടത്താന്‍ സാധിക്കുന്ന വിവിധ വിഷയങ്ങളില്‍ നിയന്ത്രണം വരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യയില്‍ സ്ഥലമോ കെട്ടിടമോ വാങ്ങണമെങ്കില്‍ ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ആർബിഐ - യുടെ അനുമതി ഉണ്ടായിരിക്കണം. ഒസിഐ കാര്‍ഡ് ഉടമകള്‍ മിഷനറി പ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം, പര്‍വ്വതാരോഹണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടത്തുവാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതി വാങ്ങിയിരിക്കണം.
കൃഷിയിടങ്ങള്‍ വാങ്ങുന്നതിന്
വിദേശ ഇന്ത്യാക്കാര്‍ക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരും. ഒസിഐ കാര്‍ഡ് ഉടമകള്‍ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് ദത്തെടുക്കുന്നതിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശ ഇന്ത്യാക്കാർക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കുമെങ്കിലും, പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം.
ഇന്ത്യയില്‍ താമസിക്കുന്ന ഒസിഐ കാര്‍ഡ് ഉടമകൾ വിലാസം, ജോലി എന്നിവ മാറുന്ന സാഹചര്യമുണ്ടായാൽ ആ കാര്യം അക്കാര്യം ഫോറിന്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറേയോ, ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസറെയോ ഇ മെയില്‍ മുഖാന്തിരം അറിയിച്ചിരിക്കണം.
അതേസമയം, നാഷണല്‍ പാര്‍ക്കുകള്‍, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ദേശീയ സ്മാരകങ്ങള്‍, ചരിത്രസ്ഥലങ്ങള്‍, മ്യുസിയം എന്നിവയുടെ സന്ദര്‍ശന ഫീസ്, ഡോമെസ്റ്റിക് വിമാന യാത്രാക്കൂലി തുടങ്ങിയവ ഇനി ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും ഇന്ത്യന്‍ പൗരന്മാരുടേതിന് തുല്യമായിരിക്കും.