യു കെ: വാലൻ്റൈൻസ് ദിനത്തോടനുബന്ധിച്ച് 1000 - ലധികം ആമസോൺ ജീവനക്കാർ മൂന്ന് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ആമസോണിന്റെ കവൻട്രി സൈറ്റിലെ ജിഎംബി യൂണിയൻ അംഗങ്ങളും ആമസോൺ അധികൃതരും തമ്മിലുള്ള ശമ്പള തർക്കത്തെ തുടർന്നാണ് ജീവനക്കാർ സമരം പ്രഖ്യാപിച്ചത്.
/sathyam/media/post_attachments/448d4168-f25.jpg)
പണിമുടക്കിന്റെ ഭാഗമായി ജീവനക്കാർ ഫെബ്രുവരി 13 മുതൽ 15 വരെ ജോലിയിൽ നിന്നും വിട്ടു നിൽക്കും. കഴിഞ്ഞ വർഷം ജനുവരിയിൽ ആമസോണിൽ സമരം ആരംഭിച്ചപ്പോൾ കമ്പനിയുടെ യു കെ ജീവനക്കാരിൽ ആദ്യം ഇറങ്ങിപ്പോയത് കവൻട്രി സൈറ്റിലെ ജീവനക്കാരായിരുന്നു. ജീവിതച്ചെലവ് പ്രതിസന്ധി ആരംഭിച്ചപ്പോൾ ശമ്പളം വർദ്ധിപ്പിക്കാൻ ആമസോൺ വിസമ്മതിച്ചു എന്നാണ് ട്രേഡ് യൂണിയൻ അന്ന് വ്യക്തമാക്കിയത്.
/sathyam/media/post_attachments/96ac2f1d-1a2.jpg)
എന്നാൽ മത്സരാധിഷ്ഠിത വേതനവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി ശമ്പളം പതിവായി അവലോകനം ചെയ്യുന്നുവെന്ന് ആമസോൺ അധികൃതർ പറഞ്ഞു. ജോലിയുടെ ശാരീരികാധ്വാനവും ആവർത്തിച്ചുള്ളതുമായ സ്വഭാവം പ്രതിഫലിപ്പിക്കുന്നതിനും, ചെലവുകൾ വർദ്ധനക്കാനുപാധികമായി വേതനം ക്രമീകരിക്കുന്നതിന് മണിക്കൂറിന് £15 എന്ന തോതിലുള്ള ശമ്പള വർധനവാണ് അംഗങ്ങളുടെ ആവശ്യമെന്ന് ജിഎംബി - യുടെ അമൻഡ ഗിയറിംഗ് പറഞ്ഞു.
/sathyam/media/post_attachments/d124c9a4-10e.jpg)
എന്നാൽ, ഏപ്രിൽ മാസത്തോടെ കമ്പനിയുടെ ഏറ്റവും കുറഞ്ഞ പ്രാരംഭ ശമ്പളം ലൊക്കേഷൻ അനുസരിച്ച് മണിക്കൂറിന് 12.30 പൗണ്ട് മുതൽ 13 പൗണ്ട് വരെ ആയി ഉയരുമെന്ന് ആമസോൺ വക്താവ് പറഞ്ഞു. ഇത് ശമ്പളത്തിൽ വരുത്തിയ രണ്ട് വർഷത്തിനുള്ളിലെ 20% വർദ്ധനയും, 2018 മുതൽ കണക്കാക്കിയാൽ 50% വർദ്ധനയുമാണ്. "വലിയ ആനുകൂല്യങ്ങൾ, നല്ല തൊഴിൽ അന്തരീക്ഷം, മികച്ച തൊഴിൽ അവസരങ്ങൾ എന്നിവ നൽകാനും ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു.
ആമസോണിൽ വന്ന് ജോലി ചെയ്യാൻ ആളുകൾ ആഗ്രഹിക്കുന്നതിൻ്റെ ചില കാരണങ്ങൾ ഇവയാണ്. അത് അവരുടെ ആദ്യ ജോലിയോ സീസണൽ റോളോ അല്ലെങ്കിൽ അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരമോ ആകട്ടെ" കമ്പനി കൂട്ടിച്ചേർത്തു.