എപ്‌സ്റ്റീൻ ഫയലിലെ വെളിപ്പെടുത്തൽ: ആൻഡ്രൂ രാജകുമാരന് പിടിവീണു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തൽ, അറസ്റ്റ് 66ാം ജന്മദിനത്തിൽ

New Update
New-Project-2026-02-19T163739.476

ലണ്ടൻ: വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആൻഡ്രൂ രാജകുമാരൻ (ആൻഡ്രൂ മൗണ്ട് ബാറ്റൺ-വിൻഡ്‌സർ) അറസ്റ്റിലായി. 

Advertisment

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തേംസ് വാലി പൊലീസാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തന്റെ 66-ാം ജന്മദിനത്തിലാണ് അദ്ദേഹം പൊലീസ് പിടിയിലായത് എന്നത് ശ്രദ്ധേയമാണ്.

2010-ൽ ബ്രിട്ടന്റെ വ്യാപാര പ്രതിനിധിയായിരിക്കെ എപ്‌സ്റ്റീന് അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറിയെന്ന 'എപ്‌സ്റ്റീൻ ഫയലുകളിലെ' പുതിയ വെളിപ്പെടുത്തലുകളെത്തുടർന്നാണ് പൊലീസിന്റെ ഈ നീക്കം. 

നോർഫോക്കിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലുള്ള വുഡ് ഫാമിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനായ ആൻഡ്രൂ, വിവാദങ്ങളെത്തുടർന്ന് നേരത്തെ തന്നെ രാജപദവികൾ ഒഴിഞ്ഞിരുന്നു.

Advertisment