ലണ്ടൻ: ബ്രിട്ടനിലെ ലെസ്റ്റർ സ്ക്വയറില്‍ തിങ്കളാഴ്ച സ്ത്രീക്കും 11 വയസ്സുള്ള പെണ്‍കുട്ടിക്കും കുത്തേറ്റു. ഗുരുതര പരിക്കുകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രതിയെ പിടികൂടിയതായി അറിയിച്ച പൊലീസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. രണ്ടാഴ്ച മുമ്ബ് സൗത്ത്‌പോർട്ടില്‍ ടൈലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടിക്കിടെ കുത്തേറ്റ് മൂന്നു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത് രാജ്യത്താകെ അക്രമസംഭവങ്ങള്‍ക്ക്
കാരണമായിരുന്നു.
ലണ്ടനിലേക്ക് കുടിയേറിയെത്തിയ മുസ്‌ലിം യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് സമൂഹമാധ്യമളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവലതുപക്ഷ സംഘടനകള്‍ മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ആരംഭിച്ചത്. ഇത് വളരെ വേഗം കുടിയേറ്റ വിരുദ്ധ കലാപമായി മാറിയതോടെ സർക്കാർ അതീവ
ജാഗ്രതയിലാണ്.