ബ്രിട്ടനില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി ക്യാബിനറ്റ് മന്ത്രി

ഇന്ത്യന്‍ വംശജയായ ക്ളെയര്‍ കുടീഞ്ഞോയെ ബ്രിട്ടനില്‍ ഊര്‍ജ സുരക്ഷാ നെറ്റ് നീറോ വകുപ്പ് മന്ത്രിയായി നിയമിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
_UK_minister

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ ക്ളെയര്‍ കുടീഞ്ഞോയെ ബ്രിട്ടനില്‍ ഊര്‍ജ സുരക്ഷാ നെറ്റ് നീറോ വകുപ്പ് മന്ത്രിയായി നിയമിച്ചു. ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഗ്രാന്റ് ഷാപ്സിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചതിനെത്തുടര്‍ന്നാണ് ഈ മാറ്റം.

Advertisment

പ്രതിരോധ സെക്രട്ടറി ബെന്‍ വാല്ലസിന്റെ രാജിക്കു പിന്നാലെയാണ് പ്രധാനമന്ത്രി ഋഷി സുനാക് മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയത്. ക്യാബിനറ്റിലെ ഊര്‍ജ സുരക്ഷാ, നെറ്റ് സീറോ സെക്രട്ടറിയായിരുന്ന ഷാപ്സ് സുനാക്കിനെ പിന്തുണയ്ക്കുന്നവരില്‍ പ്രമുഖനാണ്.

സുനാക് മന്ത്രിസഭയില്‍ ഒരു വര്‍ഷത്തിനിടെ ഇതിപ്പോള്‍ അഞ്ചാമത്തെ പദവിയാണ് ഷാപ്സ് വഹിക്കുന്നത്. ഇതിനു മുന്‍പ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയുടെയും ഹോം സെക്രട്ടറിയുടെയും പദവി 54 കാരനായ ഷേപ്സ് വഹിച്ചിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് എംപി ഡേവിഡ് ജോണ്‍സ്ററണ്‍ വിദ്യാഭ്യാസ വകുപ്പ് ജൂനിയര്‍ മിനിസ്റററാകും. 

UK_minister
Advertisment