Advertisment

ബ്രിട്ടീഷ് കപ്പലിനു നേരേ വീണ്ടും മിസൈല്‍ ആക്രമണം

New Update
vcxsdrtyk

സനാ: ബ്രിട്ടീഷ് എണ്ണക്കപ്പലിന് നേരെ ചെങ്കടലില്‍ വീണ്ടും മിസൈല്‍ ആക്രമണം. യമനിലെ ഹൂതി വിമതര്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായിട്ടുണ്ട്. ആന്‍ഡ്രോമെഡ സ്ററാര്‍ എന്ന ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കപ്പലിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് സ്ഥിരീകരിച്ചു. യുഎസ് സൈന്യവും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബാലിസ്ററിക് മിസൈലുകളാണ് പ്രയോഗിച്ചത്. എന്നാല്‍, ആന്‍ഡ്രോമെഡ സ്ററാറിന് ചെറിയ തകരാറുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നും, യാത്ര തുടര്‍ന്നുവെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

അതേസമയം, യു.എസ് സൈന്യത്തിന്‍റെ എം.ക്യു~9 ഡ്രോണ്‍ വെടിവെച്ചിട്ടതായും ഹൂതി വക്താവ് അറിയിച്ചു. ആക്രമണത്തിനുപയോഗിക്കുന്ന ഡ്രോണുകളാണിത്. ഡ്രോണ്‍ വെടിവെച്ചിട്ട കാര്യം യു.എസ് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മൂന്ന് കോടി ഡോളര്‍ വിലവരുന്ന എം.ക്യു~9 ഡ്രോണ്‍ വെടിവെച്ചിട്ടതായി യു.എസ് ചാനലായ സി.എന്‍.ബി.സി സ്ഥിരീകരിച്ചു. 

missile attack
Advertisment