ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ യുകെയില്‍ നിന്ന് യുഎസിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങള്‍ ഇനിയും നീളും. അസാഞ്ചിന് നാടുകടത്തലിനെതിരെ അപ്പീല്‍ നല്‍കാമെന്ന് ലണ്ടന്‍ കോടതി. വിധി പുറപ്പെടുവിച്ചതോടെയാണ് ഇക്കാര്യം ഉറപ്പായത്.
യു.എസ് രഹസ്യരേഖകള്‍ പുറത്തുവിട്ട സംഭവത്തില്‍ അസാന്‍ജിനെതിരെ നിരവധി കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. ഇതില്‍ 17 എണ്ണം ചാരവൃത്തിയുമായി ബന്ധപ്പെട്ടതാണ്. ഓസ്ട്രേലിയന്‍ കമ്പ്യൂട്ടര്‍ വിദഗ്ധനായ അസാഞ്ച് 15 വര്‍ഷം മുമ്പ് നടന്ന സംഭവത്തിനുപിന്നാലെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ ഏഴുവര്‍ഷം അഭയം തേടി. പിന്നീട് ബ്രിട്ടനിലെ അതിസുരക്ഷ ജയിലില്‍ അഞ്ചുവര്‍ഷവും കഴിഞ്ഞു.
യുഎസിന്റെ ആവശ്യപ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ നാടുകടത്തലിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ അസാഞ്ചിന് അവകാശമുണ്ടെന്നാണ് ഹൈകോടതി വിധി.