ആസ്ട്രസെനക്ക കോവിഡ് വാക്സിന്‍ പിന്‍വലിച്ചു

New Update
bvcsdrty

ലണ്ടന്‍: കൊവിഡി~19 വാക്സിനായ കൊവിഷീല്‍ഡി പിന്‍വലിച്ച് ആസ്ട്രസെനക്ക. വാക്സിനു പാര്‍ശ്വഫലങ്ങളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വാക്സീന്‍ പിന്‍വലിക്കുന്നത്. എന്നാല്‍ വ്യവസായ കാരണങ്ങളാലാണ് പിന്‍വലിക്കുന്നതെന്നാണ് വിശദീകരണം.

Advertisment

കൊവിഡ്~19 നുള്ള വാക്സിനുകളുടെ ലഭ്യത അധികമാണെന്നും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്സിനുകള്‍ കൊവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു. യുകെയില്‍ നിന്നുള്ള ജാമി സ്കേട്ട് എന്നയാള്‍ കൊവിഷീല്‍ഡ് സ്വീകരിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെയാണ് വാക്സീനെ സംബന്ധിച്ച ആശങ്കകള്‍ ഉടലെടുക്കുന്നത്. പിന്നാലെ ജാമി സ്കോട്ടിന്‍റെ പരാതി ശരിവെയ്ക്കുന്ന മറുപടിയാണ് കമ്പനി കോടതിയില്‍ നല്‍കിയത്.

കൊവിഷീല്‍ഡ് വാക്സീന്‍ എടുത്തവര്‍ക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ളേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി കോടതിയെ അറിയിച്ചത്. എന്നാല്‍ വാക്സിന്‍ എടുത്ത് 21 ദിവസത്തിനകമാണ് പാര്‍ശ്വഫലങ്ങളുണ്ടാകേണ്ടതെന്നായിരുന്നു കമ്പനിയുടെ വാദം.

covid vaccine
Advertisment