ലണ്ടന്‍: ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ബിബിസി സംഘത്തിനു നേരേ ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ആക്രമണം. ഇസ്രയേല്‍ പോലീസാണ് ഇവരെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയതെന്നു ബിബിസി അധികൃതര്‍.
വാഹനം നിര്‍ത്തി പരിശോധിക്കുകയും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. ബിബിസിയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണെന്ന് അറിയിച്ചിട്ടും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും ഇസ്രയേല്‍ പൊലീസ് അതിക്രമം തുടര്‍ന്നുവെന്നും പറയുന്നു. സംഭവം ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരിലൊരാളുടെ ഫോണ്‍ നശിപ്പിച്ചു കളഞ്ഞെന്നും അധികൃതര്‍.