ന്യൂ കാസിലിൽ സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാല മഹോത്സവം ഭക്ത സാന്ദ്രമായി

New Update
new kasiyan attukal

ന്യൂ കാസിൽ: ന്യൂ കാസിൽ ഹിന്ദു സമാജത്തിന്റെയും നോർത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യു കെ)യുടെയും സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച ആറ്റുകാൽ പൊങ്കാല മഹോത്സവം ഭക്ത്യാദരപൂർവ്വം സംഘടിപ്പിച്ചു.

Advertisment

 

new kasiyan attukal13

ന്യൂ കാസിൽ  സെജ് ഹിൽ കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 9.30 ന്, നീലമന ഇല്ലം ശ്രീരാഹുൽ നമ്പൂതിരി പണ്ടാര അടുപ്പിൽ തിരി പകർന്നു. തുടർന്ന് 11. 30 ന് ഭക്തരുടെ പൊങ്കാല അടുപ്പിൽ തിരി തെളിയിക്കപ്പെട്ടു. നാനാ ഭാഗങ്ങളിൽ നിന്നുമുള്ള ഭക്തജനങ്ങൾ വ്രതാനുഷ്ഠാനങ്ങളോടു കൂടിയും, എല്ലാവിധ ആചാരാനുഷ്ഠാന നിഷ്ഠകളോടും കൂടി, ഭക്ത്യാദരവോടെയാണ് ആറ്റുകാൽ അമ്മയ്ക്ക് നെയ്പായസപൊങ്കാലയർപ്പണം നടത്തിയത്. 

new kasiyan attukal12

കളം എഴുതി ദേവീ ചൈതന്യത്തെ ആവാഹിച്ച്, ഭക്ത്യാദരപൂർവ്വം ആറ്റുകാൽ ഭഗവതിക്ക് അർപ്പിച്ച പൊങ്കാല സമർപ്പണ വേദി ഏവർക്കും നവ്യാനുഭവവും നിറഞ്ഞ ഭക്തിസാന്ദ്രവുമായി. 

new kasiyan attukal145

പൊങ്കാല മഹോത്സവം വിജയിപ്പിക്കുവാൻ പ്രവർത്തിച്ച ഏവരെയും, വ്രതാനുഷ്ഠാനങ്ങളോടെ ഭക്ത്യാദരപൂർവ്വം പൊങ്കാല അർപ്പിച്ച് ആറ്റുകാൽ പൊങ്കാല പൂർണ്ണതയിൽ എത്തിക്കുവാൻ സഹകരിച്ച എല്ലാ സ്ത്രീ ഭക്തജനങ്ങളെയും, പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങളെയും, പങ്കെടുക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും എന്നാൽ പല കാരണങ്ങളാൽ പങ്കെടുക്കുവാൻ കഴിയാതിരുന്നവരെയും സംഘാടക സമിതിയുടെ അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തി. 

new kasiyan attukal14

വരുന്ന വർഷങ്ങളിലും കൂടുതൽ മികച്ച നിലയിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം സംഘടിപ്പിക്കുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.