അയർക്കുന്നം - മറ്റക്കര മലയാളി സമൂഹത്തിന്റെ ഏഴാമത് സംഗമം ജൂൺ 29ന് ബർമിംഗ്ഹാമിൽ; ദൃശ്യ വിസ്മയമൊരുക്കി കലാവിരുന്നുകളും വേദിയിൽ; ആഘോഷങ്ങളെ വരവേൽക്കാൻ ബർമിംഗ്ഹാം ഒരുങ്ങി

ഇത്തവണത്തെ സംഗമവും വേറിട്ടു നില്‍ക്കുമെന്നതില്‍ സംശയമില്ലെന്നും പരിപാടിയിൽ  പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ

New Update
ayarkunnam mattakkara sangamam

ബർമിംഗ്ഹാം: അയർക്കുന്നം - മറ്റക്കരയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി യു കെയുടെ വിവിധ ഇടങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ഏഴാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂൺ 29 ശനിയാഴ്ച്ച  ബർമിംഗ്ഹാമിൽ സംഘടിപ്പിക്കും. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാ - കായിക - വിനോദ പരിപാടികളുടെ അകമ്പടിയോടെ രാവിലെ 9 .30 മുതൽ വൈകിട്ട് 6.30 വരെയാണ് കുടുംബാംഗങ്ങൾ സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി ഒത്തുചേരുന്നത്.

Advertisment

ഇത്തവണത്തെ സംഗമത്തിന് നവ്യാനുഭവം നൽകി അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. കഴിഞ്ഞ ആറ് സംഗമങ്ങളുടെയും വിജയനിറവിൽ ഏഴാമത് സംഗമവും ദൃശ്യ - ശ്രവ്യ മനോഹര പരിപാടികൾ ഉൾപ്പെടുത്തി പ്രൗഢോജ്വലമാക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 

മുൻവർഷങ്ങളിലെ പോലെ സംഗമ ഹാളിൽ എത്തിച്ചേരുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രഭാത - ഉച്ചഭക്ഷണം നൽകുന്നതിന് പുറമേ വൈകുന്നേരം ലഘു ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

ayarkunnam mattakkara sangamam1

അയർക്കുന്നം - മറ്റക്കര എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവർക്കും ഈ പ്രദേശങ്ങളിൽ വിവാഹബന്ധങ്ങൾ വഴി ചേർന്നിട്ടുള്ളവർക്കും കുടുംബസമേതം സംഗമത്തിൽ പങ്കെടുക്കാവുന്നതാണെന്നും ഈ സ്ഥലങ്ങളിൽ നിന്നും യു കെയിൽ താമസിക്കുന്ന മുഴുവനാളുകളും സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും പ്രസിഡന്റ് മേഴ്‌സി ബിജു പാലകുളത്തിൽ, സെക്രട്ടറി ബിൻസൺ കോണിക്കൽ, ട്രഷറർ മോളി ടോം എന്നിവർ അറിയിച്ചു.

അയർക്കുന്നം - മറ്റക്കര പ്രദേശങ്ങളിൽ നിന്നും മറ്റ് സമീപ പ്രദേശങ്ങളിൽ നിന്നുമായി യു കെയിൽ പുതുതായി വിവിധ തരം ജോലികൾക്കായി എത്തിച്ചേർന്നവരുടെ കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധി കുടുംബങ്ങളാണ് പരസ്പരം പരിചയപ്പെടുവാനും സ്നേഹ ബന്ധങ്ങൾ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  

യു കെയിലെ സംഗമങ്ങളില്‍ അയര്‍ക്കുന്നം - മറ്റക്കര സംഗമം എക്കാലവും മികവുറ്റതായിരുന്നു. പ്രവര്‍ത്തന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഇത്തവണത്തെ സംഗമവും വേറിട്ടു നില്‍ക്കുമെന്നതില്‍ സംശയമില്ലെന്നും പരിപാടിയിൽ  പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

സംഗമ വേദിയുടെ വിലാസം:

St. Chad’s Church Hall
Hollyfield Road,
Sutton Coldfield, Birmingham
B75 7SN

Date & Time: 29/6/2024
9.30 am to 6.30 pm

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Mercy Biju: 07952444693

Binson Konickal: 07748151592

Molly Tom: 07429624185

Shajimon Mathew: 07588597149

Advertisment