സഹപ്രവര്‍ത്തകയോടു മോശം പെരുമാറ്റം: ജെനാസിനെ ബിബിസി പുറത്താക്കി

New Update
njhjjjjjjjjjjjk
ലണ്ടന്‍: മുന്‍ ഇംഗ്ളണ്ട് ഫുട്ബാള്‍ താരവും ടിവി അവതാരകനുമായ ജെര്‍മെയ്ന്‍ ജെനാസിനെ ബിബിസി പുറത്താക്കി. സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറി എന്ന പരാതി കണക്കിലെടുത്താണിത്.

ദി വണ്‍ ഷോ എന്ന ബിബിസി ചാറ്റ് ഷോയിലൂടെയാണ് ജെനാസ് അവതാരകന്‍ എന്ന നിലയില്‍ പ്രശസ്തനാകുന്നത്. ഫുട്ബാള്‍ മത്സരങ്ങളെക്കുറിച്ചുള്ള മാച്ച് ഓഫ് ദ ഡേ പ്രാഗമിന്റെയും അവതാരകനായിരുന്നു.

41 കാരനായ ജെനാസുമായുള്ള കരാര്‍ ഈ ആഴ്ചയോടെ അവസാനിപ്പിച്ചതായി ബി.ബി.സി അറിയിച്ചു. കഴിഞ്ഞ മാസം സഹപ്രവര്‍ത്തകക്ക് അയച്ച ഒരു മോശം സന്ദേശമാണ് ജെനാസിനെ പുറത്താക്കാനിടയാക്കിയത്. പരാതി പരിശോധിച്ച ബി.ബി.സി ജോലിസ്ഥലത്തെ മോശം പെരുമാറ്റം ചൂണ്ടിക്കാണിച്ച് പിരിച്ചുവിടുകയായിരുന്നു.

ജെര്‍മെയ്ന്‍ ജെനാസ് സംഭവത്തെ കുറിച്ച് പ്രതികരിച്ചില്ല. 2003~2009 കാലഘട്ടത്തില്‍ ഇംഗ്ളണ്ടിനായി 21 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട് ജെര്‍മെയ്ന്‍ ജെനാസ്.
Advertisment