കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ നിര്‍മിച്ചെന്ന് ബിബിസി അവതാരകന്റെ കുറ്റസമ്മതം

New Update
6ghghvbccccccd

കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നതിന് കൂട്ടു നിന്നുവെന്ന് കുറ്റസമ്മതം നടത്തി ബിബിസി മുന്‍ വാര്‍ത്താ അവതാരകന്‍ ഹുവ് എഡ്വാര്‍ഡ്സ്. മൂന്നു തവണ ഇത്രത്തില്‍ മോശം ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെ പങ്കുവച്ചുവെന്നാണ് 62കാരനായ എഡ്വാര്‍ഡ്സ് കുറ്റസമ്മതം നടത്തിയത്. സെന്‍ട്രല്‍ ലണ്ടനിലെ വെസ്ററ്മിനിസ്ററര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ബിബിസിയുടെ അതീവ പ്രശസ്തനായ വാര്‍ത്താ അവതാരകന്‍ കുറ്റം സമ്മതിച്ചത്.

ഒരുകാലത്ത് ബിബിസിയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിച്ചിരുന്നവരില്‍ ഒരാളായിരുന്നു എഡ്വാര്‍ഡ്. 2023ലാണ് ഇയാള്‍ക്കെതിരേ പരാതികള്‍ ഉയര്‍ന്നത്. കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ക്കായി എഡ്വാര്‍ഡ് ഒരു യുവാവിന് പണം നല്‍കിയെന്നായിരുന്നു ആരോപണം. ആ വര്‍ഷം ജൂലൈയില്‍ ബിബിസി എഡ്വാര്‍ഡിനെ സസ്പെന്‍ഡ് ചെയ്തു.

പിന്നീട് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് എഡ്വാര്‍ഡ് ബിബിസിയില്‍ നിന്ന് രാജി വയ്ക്കുകയായിരുന്നു. 2023 നവംബറില്‍ എഡ്വാര്‍ഡിനെ പൊലീസ് അറസ്ററ ചെയ്തു. കേസില്‍ എഡ്വാര്‍ഡിന് ഏറ്റവും കൂടിയത് 10 വര്‍ഷം വരെ തടവു ലഭിച്ചേക്കാം.

Advertisment