/sathyam/media/media_files/2025/12/27/bolten-2025-12-27-14-37-57.jpg)
ബോൾട്ടൻ: ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ)യുടെ ക്രിസ്മസ് - ഈ വർഷത്തെ ക്രിസ്തുമസ് - പുതുവത്സര ആഘോഷ പരിപാടി 'ജിngഗിൾ ബെൽസ്' ഡിസംബർ 27, ശനിയാഴ്ച ഫാൻവർത്ത് സെന്റ്. ജയിംസ് ചർച്ച് ഹാളിൽ വച്ച് വർണ്ണാഭമായി സംഘടിപ്പിക്കും. വൈകിട്ട് 6 മണി മുതൽ രാത്രി 10 മണി വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികൾ ഉൾപ്പടെ അസോസിയേഷനിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ഒട്ടനവധി കലാവിരുന്നുകൾ വേദിയെ വർണ്ണാഭമാക്കും. വിഭവസമൃദ്ധമായ ക്രിസ്തുമസ് സ്പെഷ്യൽ ഡിന്നറും റഫിൾ സമ്മാനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കലാവിരുന്നുകളിൽ പങ്കാളികളാകുന്ന ഏവർക്കും പ്രോത്സാഹന സമ്മാനങ്ങളും സംഘാടകർ കരുതിയിട്ടുണ്ട്.
ക്രിസ്തുമസ് - പുതുവത്സര ആഘോഷ പരിപാടികളിൽ എവരെയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നതായും കൃത്യസമയത്ത് തന്നെ പരിപാടിയുടെ ഭാഗമാകണമെന്നും ബി എം എ ഭാരവാഹികൾ അറിയിച്ചു.
Venue:
St. James Church Hall
Lucas Rd Farnworth Bolton
BL4 9RU
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us