/sathyam/media/media_files/2025/10/16/vvav-2025-10-16-03-59-41.jpg)
ബോൾട്ടൻ: ഗാന്ധിജയന്തി ദിനത്തിൽ ബോൾട്ടൻ ചിൽഡ്രൻസ് പാർക്കിൽ ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെരുവ് ശുചീകരണത്തിൽ പങ്കാളികളായ 22 വോളന്റിയർമാർക്ക് ബോൾട്ടൻ കൗൺസിലിന്റെ അഭിന്ദനം.
ബോൾട്ടനിലെ തെരുവ് ശുചീകരണവുമായി ബന്ധപ്പെട്ട് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന 'ലവ് ബോൾട്ടൻ, ഹേറ്റ് ലിറ്റർ' സംവിദാനത്തിന്റെ മേൽനോട്ടവും ചുമതലയും വഹിക്കുന്ന ഉദ്യോഗസ്ഥനായ (വോളന്റീയർ കോർഡിനേറ്റർ) ഗാരത്ത് പൈക്കാണ് സേവാ ദിനത്തിന്റെ ഭാഗമായ ഐ ഓ സി വോളന്റിയർമാരെ അഭിനന്ദിച്ചുകൊണ്ടുള്ള കത്ത് കൈമാറിയത്. ഐ ഓ സിയുടെ വനിതാ - യുവജന പ്രവർത്തകരടക്കം 22 'സേവ വോളന്റിയർ'മാരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്.
ഇവിടത്തെ തദ്ദേശ്ലീയരുടെയും മാധ്യമ പ്രവർത്തകരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയും ജീവിക്കുന്ന ചുറ്റുപാടുകൾ ശുചിയായി സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ ഒരു ഇന്ത്യൻ സംഘടന കാണിച്ച മാതൃകാപരമായ പ്രവർത്തിയായാണ് ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ, സംഘടിപ്പിക്കപ്പെട്ട തെരുവ് ശുചീകരണത്തെ തദ്ദേശീയർ ഉൾപ്പടെയുള്ള ജനങ്ങൾ നോക്കിക്കണ്ടത്.
ബോൾട്ടൻ സൗത്ത് & വാക്ക്ഡൻ എം പി യാസ്മിൻ ഖുറേഷിയാണ് സേവന ദിനത്തിന്റെയും അതിനോടനുബന്ധിച്ചു സംഘടിപ്പിച്ച 'സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി'ന്റെയും ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചത്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടയ എക്സിൽ സേവനദിനത്തിന്റെ ഫോട്ടോയും അവർ പങ്കു വച്ചിരുന്നു. വോളന്റിയർമാരെ ആദരിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും എംപി നിർവഹിച്ചു.
ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സേവന ദിന'ത്തിൽ ജിപ്സൺ ഫിലിപ്പ് ജോർജ്, അരുൺ ഫിലിപ്പോസ്, ഫിലിപ്പ് കൊച്ചിട്ടി, റീന റോമി, രഞ്ജിത്കുമാർ കെ വി, ജേക്കബ് വർഗീസ്, ഫ്രബിൻ ഫ്രാൻസിസ്, ബേബി ലൂക്കോസ്, സോജൻ ജോസ്, റോബിൻ ലൂയിസ്, അമൽ മാത്യു, ചിന്നു കെ ജെ, പ്രണാദ് പി പി, ജോയേഷ് ആന്റണി, ജസ്റ്റിൻ ജേക്കബ്, ബിന്ദു ഫിലിപ്പ്, അനഘ ജോസ്, ലൗലി പി ഡി, സ്കാനിയ റോബിൻ, സോബി കുരുവിള എന്നിവരാണ് സേവനദിനത്തിന്റെ ഭാഗമായത്.