/sathyam/media/media_files/2025/09/21/nbbv-2025-09-21-03-41-21.jpg)
ബോൾട്ടൻ: ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) - യുടെ ഈ വർഷത്തെ ഓണഘോഷ പരിപാടി സെപ്റ്റംബർ 27, ശനിയാഴ്ച അതിവിപുലമായി സംഘടിപ്പിക്കും.
ബോൾട്ടനിലെ ഫാൻവർത്ത് ട്രിനിറ്റി ചർച്ച് ഹാളിൽ വച്ച് രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിപാടിയുടെ സമയക്രമം. പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രവേശന ഫീസായി ഒരാൾക്ക് £15 പൗണ്ട് ആണ് നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
കോമഡി രംഗത്തെ പ്രതിഭ കലാഭവൻ ദിലീപും പിന്നണി ഗാനരംഗത്തെ പ്രമുഖരും ചേർന്ന് അവതരിപ്പിക്കുന്ന 'കോമഡി & മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ' പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ, തിരുവാതിര, ബി എം എ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, തുടങ്ങിയവയാണ് മറ്റ് നിറക്കാഴ്ചകൾ.
ബി എം എയിലെ കൊച്ചുകുട്ടികളുടെ വിനോദ പരിപാടികളോടെ രാവിലെ 9.30ന് ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ താലപ്പൊലിയുടേയും ആർപ്പുവിളികളുടേയും ആരവത്തോടെ 'മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും ഗൃഹാതുരത്വം പകരുന്ന ഓർമ്മക്കൂട്ടുകളാകും.
ഓണസദ്യ ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനായി ഓണാഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവരും മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനയുള്ള ഫോം ചുവടെ ചേർത്തിട്ടുണ്ട്.
ബി എം എ ഓണാഘോഷ രജിസ്ട്രേഷൻ ഫോം:
https://forms.gle/rPW2U4HR5oAd5GrMA
ബി എം എ ഓണാഘോഷ വേദി:
ട്രിനിറ്റി ചർച്ച് ഹാൾ
മാർക്കറ്റ് സെന്റ് ഫർണവർത്ത്
ബോൾട്ടോൺ ബിഎൽ4 8ഇഎക്സ്
കൂടുതൽ വിവരങ്ങൾക്ക്:
ഷൈനു ക്ലെയർ മാത്യൂസ് (പ്രസിഡന്റ്): 07872514619
റോമി കുര്യാക്കോസ് (ജനറൽ സെക്രട്ടറി): 07776646163
ടോം ജോസഫ് (സ്പോർട്സ് കോർഡിനേറ്റർ & ട്രഷറർ): 07862380730
ജിസി സോണി (കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ): 07789680443