ബോൾട്ടൻ: പ്രണയദിനത്തിൽ ബോൾട്ടൻ നിവാസികൾക്ക് എട്ടിന്റെ പണി നൽകിയിരിക്കുകയാണ് ബോൾട്ടൻ കൗൺസിൽ. കൗൺസിൽ ടാക്‌സ് വർദ്ധിപ്പിക്കുന്നതിനും ചില സേവനങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനും അനുവാദം നൽക്കുന്ന തീരുമാനം ഫെബ്രുവരി -14 ന് കൗൺസിൽ പ്രഖ്യാപിച്ചു.
കൗൺസിൽ നികുതിയിൽ അഞ്ച് ശതമാനത്തിലധികം വർധനയും വേസ്റ്റ് കളക്ഷൻ, തെരുവ് വിളക്ക് തുടങ്ങിയ സേവനങ്ങളിൽ കുറവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ധന കമ്മി സന്തുലിതമാക്കുന്നതിന്, കൗൺസിലിന്റെ കരുതൽ ശേഖരത്തിൽ നിന്നും 10 മില്യൺ പൗണ്ട് ഉപയോഗപ്പെടുത്താനും യോഗം തത്വത്തിൽ തീരുമാനിച്ചു.
/sathyam/media/media_files/oKUnEFMWey1c2XYVcAns.jpg)
60 അംഗ കൗൺസിലിൽ ഇപ്പോൾ പ്രഖാപിച്ച തീരുമാനങ്ങൾക്ക് അനുമതി ലഭിക്കാൻ 28 ലേബർ അംഗങ്ങൾക്ക് പുറമെ മറ്റ് കൗൺസിലർമാരുടെ പിന്തുണ കൂടി ആവശ്യമായിരുന്നു. 6 അംഗങ്ങളുള്ള സ്വതന്ത്ര ഗ്രൂപ്പ് ആയ ഹോർവിച്ച് & ബ്ലാക്ക്‌റോഡ് ഫസ്റ്റ് കൗൺസിലർമാർ തീരുമാനങ്ങളെ പിന്തുണച്ചു.
കൗൺസിൽ തീരുമാനമനുസരിച്ചു, ബീജ് ബിൻ ശേഖരണം ഇനി മുതൽ മാസത്തിലൊരിക്കൽ മാത്രമായിരിക്കും. സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചം നാലിലൊന്നിൽ കൂടുതൽ കുറയ്ക്കും.
കൺസൾട്ടേഷൻ സമയത്തെ ബോൾട്ടനിലെ ഭൂരിഭാഗം താമസക്കാരുടെയും എതിർപ്പ് അവഗണിച്ചാണ് കൗൺസിൽ പുതിയ പ്രഖ്യാപനം നടത്തിയത്. നാട്ടുകാരുടെ ഇടയിൽ ഇതു ശക്തമായ എതിർപ്പുകൾക്ക് വഴി വെച്ചിട്ടുണ്ട്.
ചെലവുചുരുക്കലിൻ്റെ ഭാഗമായാണ് ഈ നടപടികൾ കൈകൊണ്ടതെന്ന് കൗൺസിൽ നേതാവ് നിക്ക് പീൽ തന്റെ അരമണിക്കൂർ പ്രസംഗത്തിൽ പറഞ്ഞു.