/sathyam/media/media_files/mXLLbsvj3fJ8Lky4ewC5.jpg)
ലണ്ടന്‍: ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുതിയ ജോലിയില്‍ പ്രവേശിച്ചു. ബ്രിട്ടീഷ് ടെലിവിഷന്‍ സ്റേറഷനായ ജി.ബി ന്യൂസില്‍ അവതാരകനും പ്രോഗ്രാം മേക്കറും കമന്റേറ്ററുമായാണ് അദ്ദേഹം ജോയിന്‍ ചെയ്തിരിക്കുന്നത്.
ഡെയ്ലി മെയില്‍ പത്രത്തിന്റെ കോളമിസ്റെറന്ന നിലയില്‍ മാധ്യമപ്രവര്‍ത്തന രംഗത്ത് ഇദ്ദേഹത്തിന് മുന്‍പരിചയമുണ്ട്. യുക്രെയ്നിലെ യുദ്ധവും റഷ്യ മുതല്‍ ചൈന വരെയുള്ള എല്ലാ കാര്യങ്ങളും ആ വെല്ലുവിളികളെ നമ്മള്‍ എങ്ങനെ നേരിടുന്നുവെന്നതും സംബന്ധിച്ച് എന്റെ കാഴ്ചപ്പാടുകള്‍ ടിവി ചാനലിലുടെ അറിയിക്കുമെന്നു ജോണ്‍സണ്‍ പറഞ്ഞു.
2024 ന്റെ തുടക്കത്തില്‍ ബോറിസ് ജോണ്‍സണ്‍ അവതാരകന്‍, പ്രോഗ്രാം മേക്കര്‍, കമന്റേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമെന്നും അടുത്ത വര്‍ഷം വരാനിരിക്കുന്ന ബ്രിട്ടന്റെ ദേശീയ തിരഞ്ഞെടുപ്പും യുഎസിലെ തെരഞ്ഞെടുപ്പുകളും കവര്‍ ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്നും ജി.ബി ന്യൂസും അറിയിച്ചു.