ലണ്ടന്‍: ബ്രിട്ടന് ആദ്യമായി വനിതാ ധനമന്ത്രി ചുമതലയേല്‍ക്കുന്നു. മുന്‍ ചെസ് ചാമ്പ്യനും ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക വിദഗ്ധയുമായ 45കാരി റേച്ചല്‍ റീവ്‌സാണ് സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ ധനമന്ത്രിയാകുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള വലിയ വെല്ലുവിളിയാണ് റേച്ചല്‍ റീവ്‌സിന് മുന്നിലുള്ളത്.
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ വംശജനായ ഋഷി സുനക് രാജി വച്ചിരുന്നു. പിന്നാലെയാണ് കെയ്ര്‍ സ്റ്റാര്‍മര്‍ അധികാരമേറ്റത്.