Advertisment

ബ്രിട്ടനിൽ ഋഷി സുനക്ക് ആഭ്യന്തര മന്ത്രി ബ്രവർമാനെ  പുറത്താക്കി; ഡേവിഡ് കാമറൂൺ വിദേശകാര്യ  മന്ത്രിയായി തിരിച്ചു വരുന്നു

New Update
mnnnnnnnnnnn

ഇംഗ്ലണ്ട് : മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ നാടകീയമായി തിരിച്ചെത്തി ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായി. രാജ്യത്തെ അമ്പരപ്പിച്ച അഴിച്ചു പണിയിൽ സുനക് ഇന്ത്യൻ വംശജയായ സുവെല്ല ബ്രവർമാനെ പുറത്താക്കി.

Advertisment

ലണ്ടനിൽ സമാധാനപരമായി നടന്ന പലസ്തീൻ അനുകൂല പ്രകടനങ്ങൾക്കെതിരെ  രൂക്ഷമായി പ്രതികരിച്ചതിനാണ് ബ്രവർമാനെ നീക്കം ചെയ്തത്. അടുത്ത വർഷം ഭരണ യാഥാസ്ഥിതിക കക്ഷിയെ (ടോറി) തിരഞ്ഞെടുപ്പിൽ നയിക്കേണ്ട സുനക് ശക്തമായ നീക്കങ്ങളാണ് തിങ്കളാഴ്ച നടത്തിയത്. 

ബ്രവർമാനു പകരം വിദേശകാര്യ  വകുപ്പിൽ നിന്നു ജെയിംസ് ക്ലെവർലിയെ ആഭ്യന്തര വകുപ്പിലേക്കു മാറ്റി ആ ഒഴിവിലാണ് കാമറൂണിനെ സുനക് നിയമിച്ചത്. നിയമനത്തിന്റെ ഭാഗമായി സുനക് കാമറൂണിനു പ്രഭു പദവി നൽകുകയും പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോഡ്‌സിൽ അംഗമാക്കുകയും ചെയ്തു. 

സുനക്കിന്റെ ചില നടപടികളെ വിമർശിച്ചിട്ടുള്ള കാമറൂൺ പറഞ്ഞു: "ചില തീരുമാനങ്ങളോടു ഞാൻ വിയോജിച്ചിട്ടുണ്ട്. പക്ഷെ പ്രധാനമന്ത്രി കരുത്തനും കഴിവുള്ളവനുമായ നേതാവാണ്." 

ടോറി വലതു പക്ഷത്തെ പ്രമുഖ നേതാവായ ബ്രവർമാൻ പലസ്തീൻ പ്രകടനങ്ങളെ വിമർശിച്ചത് പ്രധാനമന്ത്രിയുടെ അംഗീകാരം ഇല്ലാതെ ആയിരുന്നു. "പലസ്തീൻ അനുകൂലികളായ ക്രിമിനൽ സംഘങ്ങൾ" എന്നാണ് അവർ പ്രകടനക്കാരെ വിളിച്ചത്. അവരെ നേരിടാൻ പോലീസ് മടിച്ചു നിന്നുവെന്നു ആരോപിക്കയും ചെയ്തു. വിദ്വേഷ മാർച്ച് എന്നാണ് മന്ത്രി അതിനെ വിശേഷിപ്പിച്ചത്. 

ചില കാര്യങ്ങൾ താൻ പിന്നീട് തുറന്നു പറയുമെന്ന താക്കീതോടെയാണ് അവർ മന്ത്രിസ്ഥാനം ഒഴിഞ്ഞത്. 

സത്യം പറഞ്ഞതിനാണ്  ബ്രവർമാനെ സുനക് പുറത്താക്കിയതെന്നു മുൻ മന്ത്രി ആന്ദ്രേയ ജെങ്കിൻസ് പറഞ്ഞു. "ഇടതു പക്ഷത്തിനു സുനക് കീഴടങ്ങിയത് നന്നായില്ല" എന്നും അവർ പറഞ്ഞു. 

എന്നാൽ പ്രതിപക്ഷ ലിബറൽ ഡെമോക്രാറ്റ് കക്ഷി നേതാവ് എഡ് ഡെയ്‌വി പറഞ്ഞത് ബ്രവർമാന് ഒരിക്കലൂം ആഭ്യന്തര മന്ത്രിയാവാൻ യോഗ്യത ഉണ്ടായിരുന്നില്ല എന്നാണ്. "നമ്മൾ കാണുന്നത് ഒരു പൊളിഞ്ഞ പാർട്ടിയും പൊളിഞ്ഞ സർക്കാരും കൂടി രാജ്യത്തെ പൊളിക്കുന്നതാണ്." 

സ്കൂൾസ് മന്ത്രി നിക്ക് ഗിബ്, ആരോഗ്യ മന്ത്രിമാരായ വിൽ ക്വിൻസ്, നീൽ ഒബ്രിയൻ എന്നിവരെയും സുനക് നീക്കം ചെയ്തു.

ബ്രെക്സിറ്റ്‌ ജനഹിത പരിശോധന പരാജയപ്പെട്ടപ്പോഴാണ് 2016ൽ  കാമറൂൺ പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. ഏഴു വർഷത്തിനു ശേഷം അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കു തിരിച്ചു വരുന്നത് ആഗോള വിഷയങ്ങൾ ചൂടു പിടിച്ചു നിൽക്കുന്ന നേരത്താണ്. 

#rishi sunak
Advertisment