/sathyam/media/media_files/hfZ5uIuSOXnPvGQzl5M1.jpg)
ലണ്ടന്‍ : ഇസ്രായേലിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സൈനിക സന്നാഹങ്ങള്‍ കൈമാറാനൊരുങ്ങി ബ്രിട്ടണ്‍. കിഴക്കന്‍ മെഡിറ്ററേനിയന്‍ ഭാഗത്ത് യുദ്ധക്കപ്പല്‍ വിന്യസിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നാവികസേനയ്ക്ക് നിര്‍ദ്ദേശം നല്‍കി.
ഇതിന്റെ ഭാഗമായി അടുത്ത ആഴ്ചയോടെ തന്നെ റോയല്‍ നേവി ടാസ്‌ക് ഗ്രൂപ്പിനെ കിഴക്കന്‍ മെഡിറ്ററേനിയനില്‍ വിന്യസിക്കും. യുദ്ധക്കപ്പലുകള്‍ക്ക് പുറമെ വ്യോമ നിരീക്ഷണം ശക്തമാക്കുന്നതിനായി നിരീക്ഷണ വിമാനങ്ങളും മേഖലയില്‍ സാന്നിദ്ധ്യമുറപ്പിക്കും. പി8 യുദ്ധവിമാനമാണ് ഇസ്രായേലിനായി ബ്രിട്ടണ്‍ കൈമാറുന്നത്. റോയല്‍ നേവി കപ്പലുകളായ ആര്‍എഫ്എ ലൈം ബേ, ആര്‍എഫ്എ ആര്‍ഹസ്, മൂന്ന് മെര്‍ലിന്‍ ഹെലികോപ്റ്ററുകള്‍ എന്നിവയും ഇസ്രായേലിന്റെ അതിര്‍ത്തികളില്‍ വിന്യസിക്കും.
ഇസ്രായേലില്‍ നാം ഇതുവരെ കണ്ട ഭീതി ജനിപ്പിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ഋഷി സുനക് പറഞ്ഞു. ഇസ്രായേലിനെ യുകെ എന്തുകൊണ്ട് പിന്തുണയ്ക്കണമെന്നത് കഴിഞ്ഞ ദിവസങ്ങളിലെ ഭീകരാക്രമണങ്ങളില്‍ നിന്ന് ഹമാസ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.പ്രാദേശിക സ്ഥിരത ഉറപ്പുവരുത്താനും നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടയുന്നതിനുമുള്ള എല്ലാ ശ്രമങ്ങളേയും പിന്തുണയ്ക്കും. ഹമാസിന്റെ ആക്രമണത്തിന് ഇരയായ ആയിരക്കണക്കിന് നിരപരാധികള്‍ക്ക് മാനുഷിക സഹായം എത്തിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങളില്‍ പങ്കാളിയാകുമെന്നും ഋഷി സുനക് വ്യക്തമാക്കി,
വരും മണിക്കൂറുകളില്‍ ഗാസയില്‍ അവസാനത്തെ ആളേയും ഇല്ലാതാക്കുമെന്ന മുന്നറിയിപ്പാണ് ഇസ്രായേല്‍ ഹമാസിന് നല്‍കിയിരിക്കുന്നത്
.ഹമാസ് തീവ്രവാദികളുടെ പ്രധാന കേന്ദ്രങ്ങള്‍ ഇതിനകം തന്നെ ബോംബിട്ട് തകര്‍ത്ത ഇസ്രായേല്‍ പ്രതിരോധ സേന അവിടെയുള്ള 12 ലക്ഷം പേരും ഒഴിവാക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.