ഇസ്രയേല്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും: ബ്രിട്ടന്‍

New Update
Gfhbfy

ലണ്ടന്‍: ഗാസ മുനമ്പില്‍ തുടരുന്ന ആക്രമണം അവസാനിപ്പിച്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രയേല്‍ തയാറായില്ലെങ്കില്‍, പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ വരെയാണ് ഇസ്രയേലിന് ഇതിനു സമയം നല്‍കിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ വ്യക്തമാക്കി.

Advertisment

ഗാസയിലെ ദുരന്തസാഹചര്യവും ദ്വിരാഷ്ട്ര പരിഹാരത്തിലെത്താനുള്ള സാധ്യത മങ്ങുന്നതും കണക്കിലെടുത്താണ് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതെന്നും സ്ററാര്‍മര്‍ തന്റെ മന്ത്രിസഭയ്ക്കു മുന്നില്‍ വിശദീകരിച്ചു.

ഈ പ്രതിസന്ധി ശാശ്വതമായി അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം ദീര്‍ഘകാല ഒത്തുതീര്‍പ്പാണ്. സുരക്ഷിതവും പരമാധികാരവുമുള്ള പലസ്തീന്‍ രാഷ്ട്രത്തോടൊപ്പം സുരക്ഷിതമായ ഒരു ഇസ്രയേലാണ് ഞങ്ങളുടെ ലക്ഷ്യം. ശരിയായ സമാധാനത്തിനുള്ള സംഭാവനയായി പലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടന്‍ അംഗീകരിക്കുമെന്ന് മുമ്പും പറഞ്ഞിട്ടുണ്ട്~ സ്ററാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സും നേരത്തേ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പലസ്തീന്‍ രാഷ്ട്രത്തെ ഫ്രാന്‍സ് ഔദ്യോഗികമായി അംഗീകരിക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചത്.

Advertisment