റഷ്യയ്ക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കാന്‍ യു കെയുടെ മക്കളോട് ബ്രിട്ടന്റെ സായുധ സേനാ മേധാവിയുടെ ആഹ്വാനം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
F

ഇംഗ്ലണ്ട്: റഷ്യയ്ക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കാന്‍ യു കെയുടെ മക്കളോട് ബ്രിട്ടന്റെ സായുധ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ സര്‍ റിച്ചാര്‍ഡ് നൈറ്റണിന്റെ ആഹ്വാനം.റഷ്യ യു കെയെ ആക്രമിക്കാനുള്ള സാധ്യത വര്‍ദ്ധിച്ചുവരികയാണെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

Advertisment

റഷ്യയുടെ സൈനിക ശക്തി വര്‍ദ്ധിച്ചുവരികയാണ്. ഇത് ഭയപ്പെടേണ്ട കാര്യമാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി ഉക്രെയ്നില്‍ പൂര്‍ണ്ണ തോതിലുള്ള യുദ്ധം നടത്തുന്നതിനിടെയും റഷ്യന്‍ സൈന്യം ശക്തമാവുകയാണ്.നാറ്റോ സഖ്യത്തിലെ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം യു കെയുടെ സായുധ സേനയും മുന്‍നിരയില്‍ത്തന്നെയാണ്.എന്നിരുന്നാലും മുഴുവന്‍ സമൂഹവും പ്രതിരോധത്തില്‍ പങ്കു വഹിക്കണം.റഷ്യയുമായുള്ള യുദ്ധത്തില്‍ തങ്ങളുടെ കുട്ടികളെ നഷ്ടപ്പെടാന്‍ തയ്യാറായിരിക്കണമെന്ന് കഴിഞ്ഞ മാസം ഫ്രഞ്ച് പ്രതിരോധ മന്ത്രി ജനറല്‍ ഫാബിയന്‍ മാന്റണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് താന്‍ യോജിക്കുന്നുവെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ നൈറ്റണ്‍ പറഞ്ഞു.

”എനിക്കറിയാവുന്നതിനേക്കാള്‍ അപകടകരമാണ് സ്ഥിതി, സമാധാനത്തിന്റെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്,’ ബ്രിട്ടീഷ് പ്രതിരോധ മേധാവി പറഞ്ഞു.യു കെയുടെ പുത്രന്മാരും പുത്രിമാരും സഹപ്രവര്‍ത്തകരും വെറ്ററന്‍മാരും. … എല്ലാവരും അവരുടെ പങ്ക് വഹിക്കണം.നമ്മുടെ രാജ്യത്തിനുവേണ്ടിയുള്ള ത്യാഗം എന്താണെന്ന് കൂടുതല്‍ കുടുംബങ്ങള്‍ക്ക് മനസ്സിലാകണം”.

ഉക്രെയ്നിനെതിരായ വലിയ യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുമ്പോഴും റഷ്യന്‍ സായുധ സേന ശക്തമാവുകയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച വരെ യു കെ സമൂഹത്തിന്റെ ഭാഗമായിരുന്ന ദേശീയ പ്രതിരോധവും പ്രതിരോധശേഷിയും തിരിച്ചുവരേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശീതയുദ്ധം അവസാനിച്ചത്. അതിന് ശേഷം യുകെയിലെ മിക്ക ആളുകള്‍ക്കും സായുധ സേനയില്‍ നേരിട്ടുള്ള പരിചയമില്ല.ഒടുവിലത്തെ നാഷണല്‍ സര്‍വ്വീസ് കോള്‍ നടന്നിട്ട് ഈ മാസം 65 വര്‍ഷമാണെന്നും രണ്ടാം ലോക മഹായുദ്ധം അവസാനിച്ചിട്ട് 80 വര്‍ഷമായെന്നും സൈനിക മേധാവി അഭിപ്രായപ്പെട്ടു.

യുകെയ്‌ക്കെതിരെ റഷ്യയുടെ നേരിട്ടുള്ള ആക്രമണ സാധ്യത 5%മാത്രമാണെന്ന് പ്രതിരോധ വിശകലന വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഈ സാധ്യത പൂജ്യം എന്നല്ല അര്‍ത്ഥമാക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ സായുധ സേനകളെ റഷ്യ വന്‍ തോതില്‍ പരിഷ്‌കരിച്ചു. പ്രതിരോധ മേഖലയിലെ നിക്ഷേപവും ഗണ്യമാക്കി.’റഷ്യന്‍ സായുധ സേനാബലം ഇപ്പോള്‍ 1.1 മില്യണിലേറെയാണ്. ജി ഡി പിയുടെ ഏഴ് ശതമാനത്തിലധികവും സര്‍ക്കാര്‍ ചെലവിന്റെ ഏകദേശം 40% വും സൈന്യത്തിനായി ഉപയോഗിക്കുന്നു.

കഴിഞ്ഞ ദശകത്തില്‍ ഇരട്ടിയിലധികമാണ് ഈ വിഹതം വര്‍ദ്ധിപ്പിച്ചത്.യു കെ സൈന്യത്തില്‍ 70,000ലേറെ സൈനികരാണുള്ളത്. 2027 ഓടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.3% ല്‍ നിന്ന് 2.5% ആയി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിട്ടുണ്ട്.

ഉക്രെയ്നിലെ യുദ്ധവും അയല്‍ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള റഷ്യയുടെ സന്നദ്ധതയും കാണിക്കുന്നത് നാറ്റോയെ നശിപ്പിക്കാനാഗ്രഹിക്കുന്നുവെന്നാണെന്ന് സൈനിക മേധാവി പറഞ്ഞു.2029ആകുമ്പോഴേക്കും ജര്‍മ്മനി ജിഡിപിയുടെ 3.5% പ്രതിരോധത്തിനായി ചെലവഴിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. .

Advertisment