Advertisment

ബ്രിട്ടീഷ് രാജാവ് ചാള്‍സിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vbgv666666666
ലണ്ടന്‍: ബ്രിട്ടിഷ് രാജാവ് ചാള്‍സ് മൂന്നാമന് ക്യാന്‍സര്‍ ബാധിച്ചതായി ബക്കിങ്ങാം കൊട്ടാരം സ്ഥിരീകരിച്ചു. ചികിത്സ ആരംഭിക്കുന്നതിനാല്‍ ചാള്‍സിന്‍റെ പൊതുപരിപാടികള്‍ മാറ്റിയതായി കൊട്ടാരം പ്രസ്താവനയില്‍ പറഞ്ഞു.



പ്രോസ്റേററ്റ് വീക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 75കാരനായ ചാള്‍സ് രാജാവ് ചികിത്സ തേടിയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. എന്നാല്‍, പ്രോസ്റേററ്റ് ക്യാന്‍സറല്ല ചാള്‍സിന് ബാധിച്ചതെന്നും അധികൃതര്‍.



ചികിത്സയെ ശുഭാപ്തി വിശ്വാസത്തോടെയാണ് അദ്ദേഹം നേരിടുന്നതെന്നും വൈകാതെ പൊതുപരിപാടികളിലേക്ക് തിരിച്ചുവരുമെന്നും പ്രസ്താവനയില്‍ പറയുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്ക്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ ചാള്‍സിന് രോഗമുക്തി ആശംസിച്ചു.
Britain's King Charles
Advertisment