ലണ്ടന്‍: ഇന്ത്യന്‍ വംശജയായ നന്ദിനി ദാസിന്റെ കോര്‍ട്ടിങ് ഇന്ത്യ: ഇംഗ്ളണ്ട്, മുഗള്‍ ഇന്ത്യ ആന്‍ഡ് ദ് ഒറിജിന്‍ ഓഫ് എംപയര്‍ എന്ന പുസ്തകത്തിന് ഈ വര്‍ഷത്തെ ബ്രിട്ടിഷ് അക്കാദമി ബുക്ക് ൈ്രപസ്. 25,000 പൗണ്ടാണ് സമ്മാനത്തുക. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ ഇംഗ്ളിഷ് പ്രഫസര്‍ ആണ് നന്ദിനി ദാസ് എന്ന നാല്‍പ്പത്തൊമ്പതുകാരി.
സാഹിത്യേതര രചനകള്‍ക്ക് പുരസ്കാരം നല്‍കുന്ന ബ്രിട്ടിഷ് അക്കാദമി ബുക്ക് ൈ്രപസ് 2013 ലാണ് സ്ഥാപിതമായത്. രാജ്യാന്തര തലത്തില്‍ സാംസ്കാരിക വിനിമയം സാധ്യമാക്കുന്ന പുസ്തകങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
17ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആദ്യ ഇംഗ്ളിഷ് അംബാസഡറായ സര്‍ തോമസ് റോയുടെ വരവോടെ ഇന്ത്യയില്‍ ബ്രിട്ടിഷ് സാമ്രാജ്യം രൂപപ്പെട്ട ചരിത്രം പുതിയ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ആഴത്തിലുള്ള ഗവേഷണവും മനോഹരമായ ഭാഷയുമാണ് പുസ്തകത്തിന്റ മേന്മകള്‍. മുഗള്‍ സാമ്രാജ്യത്തിന്റെ കയ്യില്‍ നിന്ന് ഇന്ത്യ ബ്രിട്ടന്റെ കൈവശമെത്തിയതെങ്ങനെയെന്ന് ഇതില്‍ വിവരിക്കുന്നു.
കൊല്‍ക്കത്ത ജാദവ്പുര്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ളിഷില്‍ ബിരുദം നേടിയ ശേഷം യുകെയിലെത്തിയ നന്ദിനി ദാസ് കേംബ്രിജിലെ ട്രിനിറ്റി കോളജിലാണ് പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്.