കേരളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് വിമാനം മടക്കയാത്രയില്‍ ജപ്പാനിലും കുടുങ്ങി

New Update
Mjnb

ടോക്കിയോ: ബ്രിട്ടിഷ് ഫൈറ്റര്‍ ജെറ്റ് എഫ് 35 ബി ജപ്പാനില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. സാങ്കേതിക തകരാര്‍ മൂലം കേരളത്തില്‍ അഞ്ച് ആഴ്ചയോളം തുടര്‍ന്ന ജെറ്റിന് വീണ്ടും സാങ്കേതിക തകരാര്‍ നേരിടുകയായിരുന്നു. ഇതേ തുടര്‍ന്ന് കാഗോഷിമ വിമാനത്താവളത്തില്‍ ജെറ്റ് അടിയന്തരമായി ഇറങ്ങി. ഇതു മൂലം നിരവധി വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ വൈകിയെന്നും വിമാനത്താവളം അധികൃതര്‍ പറയുന്നു. ബ്രിട്ടന്‍റെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനി കപ്പലിന്‍റെ ഭാഗമായിരുന്നു ഈ ജെറ്റ്.

Advertisment

കഴിഞ്ഞ ജൂണ്‍ 14ന് യുകെയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് പോകുന്നതിനിടെ സാങ്കേതിക തകരാര്‍ നേരിട്ടതിനെത്തുടര്‍ന്നാണ് ജെറ്റ് ആദ്യം കേരളത്തില്‍ ഇറങ്ങിയത്. റഡാറുകള്‍ക്ക് കണ്ടെത്താനാകാത്ത വിമാനമെന്നാണ് യുകെ ഈ ജെറ്റിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യ ഈ വിമാനത്തെ കണ്ടെത്തി താഴെയിറക്കിയതാണെന്നും അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. തിരുവനന്തപുരത്ത് 26,000 രൂപ വാടക നല്‍കിയാണ് ജെറ്റ് തുടര്‍ന്നിരുന്നത്. അഞ്ച് ആഴ്ചയോളം ജെറ്റ് കേരളത്തില്‍ തുടര്‍ന്നു. ഇതോടെ ജെറ്റിന്‍റെ ചിത്രമുള്‍പ്പെടുത്തി കേരളം ടൂറിസം പരസ്യം ഇറക്കിയിരുന്നു. കേരളത്തില്‍ നിന്ന് പോകാന്‍ തോന്നുന്നില്ല എന്ന പരസ്യം വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചു പറ്റി. ഇതോടെ ജെറ്റ് കേരളത്തില്‍ പ്രശസ്തമായി.

5 ആഴ്ച നീണ്ട അറ്റകുറ്റപ്പണികള്‍ക്കു ശേഷമാണ് വിമാനത്തിന് പറക്കാന്‍ ബ്രിട്ടിഷ് വ്യോമസേന അംഗീകാരം നല്‍കിയത്. എഫ്35 പോലെയുള്ള അഞ്ചാം തലമുറ സിംഗിള്‍~ എഞ്ചിന്‍ സ്റെറല്‍ത്ത് മള്‍ട്ടിറോള്‍ കോംബാറ്റ് യുദ്ധവിമാനം ഇത്തരത്തില്‍ നിലത്തിറക്കി കിടത്തുന്നത് അസാധാരണ സംഭവമായിരുന്നു. മഴയും വെയിലുമേറ്റ് തിരുവനന്തപുരം റണ്‍വേയില്‍ കിടക്കുന്ന വിമാനത്തിനു സമീപത്തേക്കു പോലും ഇന്ത്യന്‍ വിദഗ്ധരെ ബ്രിട്ടന്‍ അടുപ്പിച്ചിരുന്നില്ല. തിരുവനന്തപുരത്ത് നിന്ന് ഓസ്ട്രേലിയയിലെ ഡാര്‍വിനിലേക്കാണ് വിമാനം പറന്നത്.

Advertisment