കാർ ഇൻഷുറൻസ് തുക വർദ്ധനവ് സർവകാല റെക്കോർഡിലേക്ക്; ശരാശരി വർദ്ധനവ് 58%; യു കെ യിൽ ഏറ്റവും കൂടുതൽ പ്രീമിയം വർദ്ധനവ് ലണ്ടനിൽ; ചില പോളിസികൾക്ക് വർദ്ധനവ് 94% വരെ

author-image
റോമി കുര്യാക്കോസ്
Updated On
New Update
uuu00000000
ലണ്ടൻ: യു കെയിൽ ഇനി കാർ ഇൻഷുറൻസുകൾ കൈ പൊള്ളിക്കും. ലഭ്യമായ പുതിയ കണക്കുകൾ പ്രകാരം, യു കെയിലെ കാർ കാർ ഇൻഷുറൻസിന്റെ ശരാശരി തുക സർവകാല റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുൻ വർഷത്തെക്കാൾ 50%- ത്തിലധികം വർധിച്ചു ഏകദേശം £1,000 - ന് അടുത്ത് എത്തിയതായാണ് റിപ്പോർട്ടുകൾ. വില താരതമ്യം നടത്തുന്ന കൺഫ്യൂസ്ഡ്.
Advertisment

ഡോട്ട് കോം എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടിക പ്രകാരം, ഒരു കാർ ഉടമ, അവരുടെ കാർ ഇൻഷുറൻസിനായി ശരാശരി £995 നൽകണം. ഇത് ഈ മേഖലയിൽ, യുകെയിലെ എക്കാലത്തെയും ഉയർന്ന തുകയാണ്. കഴിഞ്ഞ വർഷം ഇൻഷുറൻസ് തുക കുത്തനെ ഉയർന്നു, കാർ ഇൻഷുറൻസ് പലർക്കും താങ്ങാനാവുന്നില്ല, പ്രത്യേകിച്ചും സമീപ വർഷങ്ങളിൽ ഉടമ ഒരു ക്ലെയിം നടത്തിയിട്ടുണ്ടെങ്കിൽ. കഴിഞ്ഞ 12 മാസങ്ങളിൽ ഉയർന്ന ശരാശരി തുക കണക്കാക്കുമ്പോൾ ഏകദേശം £366 (അല്ലെങ്കിൽ 58%) വർദ്ധിച്ചതായി കാണാം.

കഴിഞ്ഞ 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ പണപ്പെരുപ്പത്തിന്റെ വലിയ ചാലകങ്ങളിലൊന്നാണ് കാർ ഇൻഷുറൻസ് തുകയിലെ അമ്പരപ്പിക്കുന്ന വർധന. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പോളിസി പുതുക്കിയവരിൽ മുക്കാൽ ഭാഗവും, മുൻവർഷത്തേക്കാൾ കൂടുതൽ പണം അടച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലരുടെ പ്രീമിയം ഏകദേശം 90% ഉയർന്നതായും റിപ്പോർട്ടുകൾ ഉണ്ട്. 17 നും 20 നും ഇടയിൽ പ്രായമുള്ളവരിൽ വാഹനമോടിക്കുന്നവരുടെ പ്രീമിയം കഴിഞ്ഞ 12 മാസങ്ങളിൽ ശരാശരി ഇരട്ടിയായി, £1,423 ൽ നിന്ന് £2,877 ആയി.

18 വയസ്സുള്ളവരുടെ പ്രീമിയം തുകയിൽ 84% വർദ്ധനവ് രേഖപ്പെടുത്തി. അതിനർത്ഥം അവർ ഇപ്പോൾ 3,000 പൗണ്ടിൽ കൂടുതൽ തുക പ്രീമിയം ആയി നൽകുന്നു എന്നാണ്. 43 വയസ്സ് വരെയുള്ള എല്ലാ ഗുണഭോക്താക്കളും, അവരുടെ കാർ ഇൻഷുറൻസിനായി ശരാശരി 1,000 പൗണ്ടോ അതിൽ കൂടുതലോ നൽകേണ്ടിവരുമെന്ന് പഠനം പറയുന്നു. യു കെയിൽ ലണ്ടൺ പട്ടണം കാർ ഇൻഷുറൻസിൽ ഏറ്റവും ചെലവേറിയ മേഖലയായി തുടരുന്നു. ലണ്ടനിലെയും പുറത്തെയും കാർ ഉടമകൾ പ്രീമിയം ആയി ശരാശരി യഥാക്രമം £1,607 ഉം £1,291 ഉം നൽകുന്നു. നോർത്തേൺ അയർലണ്ടിൽ ഇൻഷുറൻസ് തുക ആദ്യമായി 1,000 പൗണ്ടിന് മുകളിൽ കടന്നു.

സെൻട്രൽ സ്കോട്ട്‌ലൻഡിൽ 64%, അല്ലെങ്കിൽ £350 തുക വർദ്ധനവ് രേഖപ്പെടുത്തി. രണ്ട് വർഷത്തിനുള്ളിൽ പ്രീമിയങ്ങൾ ഇരട്ടിയായി. നവംബറിൽ തങ്ങളുടെ പ്രീമിയം 37% വർദ്ധിപ്പിച്ചതായി 'ഡയറക്റ്റ് ലൈനും', ഓഗസ്റ്റിൽ, ഉയർന്ന പണപ്പെരുപ്പവും മറ്റു ചിലവുകളുടെ വർദ്ധനവ് മൂലം തങ്ങൾ വർഷത്തിന്റെ ആദ്യ പകുതിയിൽ പ്രീമിയം 20% ഉയർത്തിയതായി 'അഡ്മിറ'ലും പ്രഖ്യാപിച്ചിരുന്നു. “ഞങ്ങളുടെ പല ചെലവുകളും പോലെ, കാർ ഇൻഷുറൻസ് കൂടുതൽ ചെലവേറിയതാണ്. കുറച്ചു കാലത്തേക്ക് ഇതു തന്നെയായിരിക്കാനും സാധ്യതയുണ്ട്. പോളിസികൾക്ക് ഇൻഷുറൻസ് വില നിശ്ചയിക്കുമ്പോൾ ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് ക്ലെയിം ചെയ്യുന്നതാണ്.

ക്ലെയിമുകൾ തീർപ്പാക്കുന്നതിനുള്ള ചെലവ് ഗണ്യമായി ഉയർന്നതിനാൽ, ഇൻഷുറൻസ് പ്രീമിയത്തിലും വർദ്ധനവ് ഉണ്ടാകും" കൺഫ്യൂസ്ഡ്.കോം - ലെ മോട്ടോറിങ് വിദഗ്ധനായ ലൂയിസ് തോമസ് പറഞ്ഞു: "ഇപ്പോൾ പ്രീമിയം തുക വർദ്ധനവ് മന്ദഗതിയിലാകുമെന്ന് തോന്നുമെങ്കിലും, ഈ ചെലവുകൾ കഴിയുന്നത്ര കുറയ്ക്കാൻ ഞങ്ങളാൽ കഴിയുന്നത് ചെയ്യേണ്ടതുണ്ട്. സുരക്ഷ വർധിപ്പിക്കുക, നിങ്ങൾ എത്ര മൈലുകൾ ഓടിക്കുന്നുവെന്ന് അവലോകനം ചെയ്യുക, അല്ലെങ്കിൽ അധികമായി ക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങൾ നിങ്ങളുടെ മൊത്തത്തിലുള്ള ചിലവ് കുറയ്ക്കും.

ആത്യന്തികമായി, നിങ്ങൾക്ക് ലഭ്യമായ ഏറ്റവും കുറഞ്ഞ തുകയാണ് നിങ്ങൾ നൽകുന്നതെന്ന് അറിയാനുള്ള ഒരേയൊരു മാർഗ്ഗം ഈ മേഖലയിൽ കൂടുതൽ അവലോകനം ചെയ്യുക എന്നത് മാത്രമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.

Car insurance
Advertisment