ബ്രിട്ടനില്‍ സിഗരറ്റ് നിരോധനം പരിഗണനയില്‍

ബ്രിട്ടനില്‍ സിഗരറ്റ് നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
cigarette_ban

ലണ്ടന്‍: ബ്രിട്ടനില്‍ സിഗരറ്റ് നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. കഴിഞ്ഞ വര്‍ഷം അവസാനം ന്യൂസീലന്‍ഡ് നടപ്പാക്കിയതിനു സമാനമായ നടപടിയാണ് പരിഗണിക്കുന്നത്. ഇതു പ്രകാരം, നിശ്ചിത പ്രായത്തിനു താഴെയുള്ളവര്‍ക്ക് സിഗരറ്റ് നിരോധിച്ച്, ക്രമാനുഗതമായി കുറഞ്ഞ പ്രായപരിധി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു.

Advertisment

2009 ജനുവരി ഒന്നിനു ശേഷം ജനിച്ച ആര്‍ക്കും സിഗരറ്റ് വില്‍ക്കരുതെന്നാണ് ന്യൂസിലന്‍ഡില്‍ നിയമം കൊണ്ടുവന്നത്. വരും തലമുറയെ പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍നിന്ന് വിലക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാരും ലക്ഷ്യമിടുന്നത്. ബ്രിട്ടനെ പുകയില വിമുക്ത രാജ്യമാക്കി മാറ്റുന്നതിന്റെ ഭാഗമാണ് നടപടി.

2030 ഓടെ രാജ്യം പുകവലിമുക്തമാക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ടു കൊണ്ട് പുകവലിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയെന്ന് ബ്രിട്ടിഷ് സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

cigarette_ban
Advertisment