ലണ്ടന്: ഏറെ നാളുകളായി പോലീസിനെ വട്ടം ചുറ്റിച്ച ക്ലിഫം ആസിഡ് ആക്രമണ കേസിലെ പ്രതി അബ്ദുള് ഷുക്കൂര് എസെദി (35) - യുടേതെന്ന് കരുതപ്പെടുന്ന മൃതദേഹം പോലീസ് തേംസ് നദിയില് നിന്ന് കണ്ടെടുത്തു.
/sathyam/media/post_attachments/d0a8e957-db3.jpg)
മൃതദേഹം എസെദിയുടേതാനെന്ന് പൂർണ്ണമായി സ്ഥിതീകരിക്കാൻ ശാസ്ത്രീയമായ ഫോറെൻസിക് സാങ്കേതിക പരിശോധനകൾ അനിവാര്യമാണെങ്കിലും, മൃതദേഹത്തിലെ വസ്ത്രങ്ങള് എസെദിയുടേതാണെന്ന് കരുതുന്നതിന് മതിയായ തെളിവുകൾ പോലീസിന് ലഭിച്ചു.
/sathyam/media/post_attachments/936041ec-b38.jpg)
ഡി എന് എ പരിശോധന അടക്കമുള്ള കൂടുതല് നടപടിക്രമങ്ങള് ഉടന് പൂര്ത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു. ജനുവരി 31- ന് ലണ്ടനിൽ വച്ച്, അസ്ദി ഒരു യുവതിയുടെയും രണ്ട് കുട്ടികളുടെയും മേല് ആസിഡ് എറിഞ്ഞ ശേഷം ഓടിമറയുകയായിരുന്നു.
/sathyam/media/post_attachments/ac3556f0-99e.jpg)
ലണ്ടനിലെ ചെല്സി പാലത്തിന് മുകളില് നില്ക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇയാളെക്കുറിച്ച് അവസാനമായി പോലീസിന് ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ, ആക്രമിക്കപ്പെട്ട യുവതിയുമായി പ്രതി മുൻപ് ബന്ധം സ്ഥാപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
/sathyam/media/post_attachments/dc02ea5a-d53.jpg)
പ്രതിയെ പിടികൂടാൻ സാധിക്കാതിരുന്നത് പോലീസ് സേനക്ക് കാര്യമായ നാണക്കേട് ഉണ്ടാക്കി. ഇയാളെ പിടികൂടാന് സഹായിക്കുന്നവര്ക്ക് 20,000 പൗണ്ട് പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കൊടുവിൽ, ഇയാള് തേംസ് നദിയില് ചാടി ജീവനൊടുക്കിയേക്കാമെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും, മൃതദേഹം വീണ്ടെടുക്കാനാവാത്തത് ദുരൂഹത ഉളവാക്കിയിരുന്നു. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായി നഷ്ടമായി.
എങ്കിലും, അവർ അപകടനില തരണം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. നിസ്സാര പരുക്കുകളോടെ കുട്ടികൾ നേരത്തെ ആശുപത്രി വിട്ടിരുന്നു. ലണ്ടനിലെ കാല്ഫാമിലുള്ള ലെസ്സാര് അവന്യൂവില് നടന്ന ആക്രമണത്തില് 3 പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. അഫ്ഗാനിസ്ഥാനില് നിന്നും ലോറിയിൽ അഭയാർത്തിയായി ഏഴ് വർഷം മുൻപാണ് പ്രതി ബ്രിട്ടനിലെത്തിയത്. 2018 - ൽ നടന്ന രണ്ട് ലൈംഗികാതിക്രമ കേസുകളിലും ഇയാൾ പ്രതിയാണ്.