ലണ്ടന്‍: കോള്‍ഡ് പ്ളേ സംഗീത നിശയ്ക്കിടെ സിഇഒയ്ക്കൊപ്പം ക്യാമറയില്‍ കുടുങ്ങിയ അസ്ട്രോണമര്‍ കമ്പനി എച്ച് ആര്‍ ക്രിസ്ററിന്‍ കാബോട്ട് രാജി വച്ചു. സംഭവം വിവാദമായതിനു പിന്നാലെ അസ്ട്രോണമര്‍ സിഇഒ ആന്‍ഡി ബൈറണ്‍ രാജി വച്ചിരുന്നു.
ഇരുവരും അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ അസംഖ്യം മീമുകളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അസ്ട്രോണമര്‍ കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് ഇരുവരുടെയും പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
ക്യാമറ കണ്ട പാടേ ബൈറണ്‍ കുനിഞ്ഞിരിക്കുന്നതും മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബൈറണും ക്രിസ്ററിന്‍ കബോട്ടുമായി അടുപ്പത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഇരുവരും ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നു.
എന്നാല്‍ സംഗീത പരിപാടിക്കിടെ ക്യാമറയില്‍ നിന്ന് ഒളിക്കാനുള്ള ഇരുവരുടെയും ശ്രമങ്ങളാണ് കാര്യം കൂടുതല്‍ വഷളാക്കിയത്. ഇരുവരും പെട്ടെന്ന് മുഖം മറച്ചതോടെ ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ ഇവരെക്കുറിച്ച് പരാമര്‍ശിച്ച് സംസാരിക്കുകയും ചെയ്തു.