ലണ്ടന്‍: ഏറെ നാളത്തെ കാത്തിരിപ്പിനോടുവിൽ പ്രൊഫഷണല്‍ നിക്ഷേപകര്‍ക്ക് ലണ്ടനിൽ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കാന്‍ അവസരം ഒരുങ്ങുന്നു. ബിറ്റ് കോയിന്‍, ഇഥര്‍ എന്നിവയുടെ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് നോട്ടുകളുടെ അപേക്ഷകള്‍ 2024 രണ്ടാം പാദത്തോടെ സ്വീകരിച്ചു തുടങ്ങുമെന്ന് സ്റ്റോക്ക് എക്‌സ് ചേഞ്ച് അറിയിച്ചു. വ്യക്തമായ തീയതി പിന്നീടറിയിക്കുമെന്നും എക്‌സ്ചേഞ്ച് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
/sathyam/media/post_attachments/3477bfb4-890.jpg)
എല്ലാ വിഭാഗത്തിലുമുള്ള നിക്ഷേപകരെ വലിയ ആവേശത്തിലാഴ്ത്തുകയും ട്രെഡിങ് മേഖലക്ക് പുത്തൻ ഉണർവ് നൽകുന്ന പ്രഖ്യാപനവുമായാണ് വിദഗ്ധർ ഇതിനെ കാണുന്നത്. യു എസ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള വന്‍തോതിലുള്ള ഒഴുക്കിന്റെ പശ്ചാത്തലത്തില്‍ ബിറ്റ്‌കോയിന്‍ ആദ്യമായി 72 ,000 ഡോളർ കടന്നിരുന്നു. വെള്ളിയെ മറികടന്ന് ലോകത്തിലെ എട്ടാമത്തെ ഏറ്റവും മൂല്യമുള്ള വസ്തുവായി ബിറ്റ് കോയിന്‍ ഇപ്പോള്‍ മാറി. ഇതൊരു ശുഭ സൂചകമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
/sathyam/media/post_attachments/e1df6bd9-d34.jpg)
മാര്‍ക്കറ്റ് ക്യാപ് അനുസരിച്ച് ബിറ്റ്‌കോയിന്‍ മികച്ച ആസ്തികളുടെ റാങ്കുകളില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ് .
സ്വര്‍ണത്തില്‍ കൂടുതലായി നിക്ഷേപം നടത്തുന്നവരുടെ വിപണി ബിറ്റ് കോയിന്‍ പിടിച്ചെടുക്കുമെന്ന വാദമാണ് മൈക്രോസ്ട്രാറ്റജി സിഇഒ മൈക്കല്‍ സെയ്ലര്‍ ഉയർത്തുന്നത്. ബിറ്റ്കോയിന് സ്വര്‍ണത്തിന്റെ എല്ലാ മികച്ച ഗുണങ്ങളും ഉണ്ട്, എന്നാല്‍ അതിന്റെ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നതാണ് അദ്ദേഹം അതിന്റെ കാരണമായി വ്യക്തമാക്കിയത്. ഇന്നലെ സ്വന്തമാക്കിയ 12,000 ബിറ്റ്‌കോയിന്‍ ഉൾപ്പടെ ഇപ്പോള്‍ മൈക്രോസ്ട്രാറ്റജിയുടെ കൈവശം 205,000 ടോക്കണുകളുണ്ട്