ഡെറം സിറോ മലബാർ കത്തോലിക്ക വിശ്വാസികളുടെ തിരുഹൃദയ തിരുന്നാൾ ആഘോഷം ഭക്തിനിർഭരമായി; നേതൃത്വം നൽകിയത് 67 - ഓളം വനിതാ പ്രസുദേന്തിമാർ

New Update
b nb m ,

ഡെറം: ഇംഗ്ലണ്ടിലെ നോർത്ത് ഈസ്റ്റ് കൗണ്ടി ഡെറത്തിലെ സിറോ മലബാർ കത്തോലിക്ക വിശ്വാസികളുടെ തിരുഹൃദയ തിരുന്നാൾ ഭക്തിനിർഭരമായി. 67 - ഓളാം വനിതാ പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ, ജൂൺ 7,8,9 തിയതികളിലാണ് തിരുഹൃദയ തിരുന്നാൾ ആഘോഷിച്ചത്.

Advertisment

ജൂൺ 7 - ന്, മിഷൻ ഡയറക്ടർ ഫാ. ബിനോയ് മണ്ഡപത്തിൽ - ന്റെ കാർമ്മികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനക്കും നൊവേനക്കും ശേഷം കൺവീനർമാരായ എസ്. ഷാജു വെള്ളരിങ്ങാട്ട്, ബൈജു കാച്ചാപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ തിരുന്നാൾ കൊടിയേറ്റി. ഫാ. ആൻഡ്രുസ് ചിതലൻ 8 - ആം തിയതിയിലെ പാട്ടു കുർബാനയ്ക്കും നൊവേനയ്ക്കും നേതൃത്വം നൽകി. അന്നേദിവസം വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വാദിഷ്ടമായ കപ്പബിരിയാണി സദ്യയും ഒരുക്കിയിരുന്നു.

9 - ആം തിയതി രാവിലെ 10 മണിക്ക് ഫാ. ബിനോയി മണ്ഡപത്തിൽ അർപ്പിച്ച പാട്ടുകർബാനക്ക് ശേഷം ആഘോഷപൂർവമായ പ്രദിക്ഷണവും സ്നേഹവിരുന്നും നടത്തി. ഡെറത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ പങ്കെടുത്ത തിരുന്നാൾ, പള്ളിക്കമ്മറ്റിയുടേയും വിമൻസ് - മെൻസ് ഫോറങ്ങളുടെ അകമഴിഞ്ഞ സഹകരണത്തോടെയാണ് നടത്തപ്പെട്ടത്.

Advertisment