ഡെറം: നോർത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ) യുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷുദിനാഘോഷം ഏപ്രിൽ 14 - ന് വിഷു ദിനത്തിൽ "പൊൻ കണി 24" എന്നപേരിൽ വിപുലമായി സംഘടിപ്പിക്കുന്നു. ആഘോഷ പരിപാടികൾ ഞായറാഴ്ച 3 മണി മുതൽ ഡെറം ബ്രാൻഡൻ കമ്മ്യൂണിറ്റി ഹാളിൽ ആരംഭിക്കും.
/sathyam/media/post_attachments/eacc653c-adf.jpg)
വിഷു മഹാത്മ്യ പ്രഭാഷണം, ഉണ്ണി കണ്ണന്മാരും, രാധമാരും അടങ്ങുന്ന ശോഭാ യാത്ര, വിഷു കണി, വിഷു കൈനീട്ടം, വിഷു തിരുവാതിര, കലാ പരിപാടികൾ, നൃത്ത - നൃത്യങ്ങൾ, കുട്ടികൾക്കായുള്ള പെൻസിൽ ഡ്രോയിങ് മത്സരം, വിഷു സദ്യ എന്നിങ്ങനെ അതി വിപുലമായ ആഘോഷങ്ങളാണ് നോർത്ത് ഈസ്റ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ആഘോഷപരിപാടികളിൽ ഏവരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്നും പരിപാടികൾ വമ്പിച്ച വിജയമാക്കണമെന്നും സമാജത്തിന് വേണ്ടി സംഘടകർ അറിയിച്ചു.
പരിപാടി നടക്കുന്ന വേദി:
Brandon Community Hall DH7 8PS.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
അനിൽകുമാർ: 07828218916
വിനോദ് ജി നായർ: 07950963472
സുഭാഷ് ജി നായർ: 07881097307
അരുൺകുമാർ: 07855401541
അജീഷ് പൊന്നപ്പൻ: 07880116860