യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ സേവനം യുകെയ്ക്ക്‌ കവൻട്രിയിൽ പുതിയ യൂണിറ്റ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
55555555f

ലണ്ടൻ: യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ സേവനം യു കെ യുടെ പുതിയ ഒരു യുണിറ്റിനു കവൻട്രിയിൽ തുടക്കം കുറിച്ചു. ശിവഗിരി ആശ്രമം യു കെ യുടെ അടുത്തുള്ള പ്രദേശമായ കവൻട്രിയിൽ താമസിക്കുന്ന സേവനം യു കെ യുടെ അംഗങ്ങളുടെ ദീർഘകാലമായ അഭിലാഷമാണ് കവൻട്രി യുണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്. 

Advertisment

സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെ യുടെ പദ്ധതികൾക്ക് പിന്തുണനൽകുവാനും യുണിറ്റ് തീരുമാനമെടുത്തു. സേവനം യു കെ കൺവീനർ സജീഷ് ദാമോദരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെയർമാൻ ബൈജു പാലയ്ക്കൽ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി ദിനേശ് കക്കാലക്കുടിയിൽ , സെക്രട്ടറിയായിമുകേഷ് മോഹൻ , ട്രഷററായിഐശ്വര്യ മുകേഷ് വനിതാ കോർഡിനേറ്ററായി സൗമ്യ അനീഷിനെയും തെരഞ്ഞെടുത്തു . 

യോഗത്തിൽ സിറിൽ കുണ്ടൂർ മുഖ്യ പ്രഭാഷണം നടത്തി. സേവനം യു കെ കുടുംബ യൂണിറ്റ് കോർഡിനേറ്റർ ഗണേഷ് ശിവൻ, ഗുരുമിത്ര കൺവീനർ കല ജയൻ സേവനം യു കെ ട്രഷറർ അനിൽകുമാർ രാഘവൻ, പ്രമോദ് കുമരകം, രാജേഷ് വടക്കേടം തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ സൗമ്യ അനീഷ് സ്വാഗതവും മുകേഷ് മോഹൻ നന്ദിയും രേഖപ്പെടുത്തി.

Advertisment