ബ്രിട്ടനിൽ പ്രളയ മുന്നറിയിപ്പ്; ഗോരത്തി കൊടുംങ്കാറ്റിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും; പരക്കെ നാശനഷ്ട്ടം, ഗതാഗത തടസ്സം, വൈദ്യുതി മുടക്കം

New Update
d757aee4-172f-421c-9678-bdc4f39ba6a2

യു കെ: ഗോരത്തി കൊടുംങ്കാറ്റ് രാജ്യത്തെ മുഴുവനായി ബാധിച്ചതിനെ തുടർന്ന് ബ്രിട്ടനിൽ വ്യാപകമായ പ്രളയ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഗുരുതരമായ മഞ്ഞുവീഴ്ചയാണ് ഈ ചുഴലിക്കാറ്റ് ഉണ്ടാക്കിയതെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ തെക്കൻ തീരപ്രദേശങ്ങളിലും മിഡ്‌ലാൻഡ്സിലും  117 പ്രളയ മുന്നറിയിപ്പുകളും ജാഗ്രതാ അറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisment

d537d946-a693-4f6d-b23b-ecdf0119883f

മഞ്ഞു ഉരുകുന്നതും മഴയും ഒരേസമയം ഉണ്ടാകുന്നത് മൂലം ശനിയാഴ്ചയും ഞായറാഴ്ചയും പ്രളയ സാധ്യത വർധിപ്പിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞും ഐസും സംബന്ധിച്ച യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും മോശമായ മഞ്ഞുവീഴ്ച നേരിടാൻ തയ്യാറാകണമെന്ന് മിഡ്‌ലാൻഡ്സ് അധികൃതർ അറിയിച്ചു.

36666a0d-b7eb-4cc1-a2da-7f34e63720f4

123 മൈൽ വേഗതയിലാഞ്ഞടിക്കുന്ന കാറ്റും കനത്ത മഞ്ഞുവീഴ്ചയും മൂലം 64,000-ത്തിലധികം വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ മാത്രം 69-ൽ അധികം വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. റെയിൽവേ ഗതാഗതം മുഴുവൻ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്.

1be5ba77-ea2e-4cf5-8718-e131343eb5f5

വെയിൽസിലും വെസ്റ്റ് മിഡ്‌ലാൻഡ്സിലും ട്രെയിൻ സർവീസുകൾ വലിയ തോതിൽ നിർത്തിവച്ചിരിക്കുകയാണ്. ഫ്രാൻസിലേക്കുള്ള ഫെറി സർവീസുകളും തടസ്സപ്പെട്ടു. ചാനൽ ദ്വീപുകളിലും കോർണ്വാളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനോട് സമാനമായ ശക്തമായ കാറ്റ് വീശിയതിനെ തുടർന്ന് കോർണ്വാൾ കൗൺസിൽ നിവാസികൾക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിർദേശം നൽകി.

Advertisment