ബ്രിട്ടൻ: വർദ്ധിച്ചുവരുന്ന ചെലവുകളും പുതിയ വിസ നയങ്ങളും വിദേശ വിദ്യാർത്ഥികൾക്ക് യു കെ പഠനത്തിനോടുള്ള ആകർഷണം കുറയ്ക്കുന്നതായി റിപ്പോർട്ടുകൾ. കോവിഡിന് ശേഷം യു കെയിലെ ഒട്ടുമിക്ക എല്ലാ യൂണിവേഴ്സിറ്റികളിലേക്കും വിദേശവിദ്യാർത്ഥികളുടെ വൻ തള്ളിക്കയറ്റം ഉണ്ടായി.
/sathyam/media/post_attachments/578e39c1-dff.jpg)
ഇമ്മിഗ്രേഷൻ ഡാറ്റാ അനുസരിച്ച് വിദ്യാർത്ഥിളും അവരുടെ ആശ്രിതരുമായി നിരവധി പേർ അടുത്ത കാലങ്ങളിൽ യു കെയിൽ എത്തിയിട്ടുണ്ട്. മൈഗ്രേഷൻ നിരക്കിലുള്ള കുതിച്ചുചാട്ടമാണ് വിദ്യാർത്ഥി വിസ നിയമങ്ങളിൽ കാതലായ മാറ്റം കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിച്ച കാര്യങ്ങളിൽ പ്രധാനം. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ മൊബിലിറ്റിയിലെ "കോവിഡിന് ശേഷമുള്ള കുതിച്ചുചാട്ടം” ഈ വർഷം അവസാനിക്കുമെന്ന് ഒരു റിപ്പോർട്ട് കണ്ടെത്തി.
/sathyam/media/post_attachments/5144a542-f4f.jpg)
ബ്രിട്ടീഷ് കൗൺസിൽ പറയുന്നതനുസരിച്ച്, മൈഗ്രേഷൻ നയത്തിലെ മാറ്റങ്ങളും യു കെ പഠനത്തിൻ്റെ വർദ്ധിച്ചുവരുന്ന ചെലവുകളും കോവിഡ് - 19 പാൻഡെമിക്കിന് ശേഷം ആദ്യമായി യു കെയിലേക്കുള്ള വിദ്യാർത്ഥികളുടെ ചലനം കുറയുന്നത് കാണാനിടയുണ്ട്.
ചൈനയിലെ യുവാക്കളുടെ തൊഴിലില്ലായ്മ വർധിക്കുന്ന സാഹചര്യത്തിൽ, ഗ്രാജ്വേറ്റ് റൂട്ടുകളെയും കരിയർ സേവന വാഗ്ദാനങ്ങളെയും കുറിച്ച് ചൈനീസ് വിദ്യാർത്ഥികളുമായി കൂടുതൽ സജീവമായി ആശയവിനിമയം നടത്താൻ യു കെയിലെ സർവകലാശാലകൾ കൂടുതൽ സമ്മർദ്ദത്തിലായിരിക്കുമെന്നും അധികൃതർ പറഞ്ഞു.
/sathyam/media/post_attachments/99f1aaa4-9a0.jpg)
വിദേശ വിദ്യാർത്ഥികളുടെ റിക്രൂട്ട്‌മെൻ്റ് രീതികളെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന്, അന്താരാഷ്ട്ര വിദ്യാർത്ഥി പ്രവേശന പ്രക്രിയകൾ അവലോകനം ചെയ്യുമെന്ന് യൂണിവേഴ്‌സിറ്റീസ് യു കെ (യുയുകെ) കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. അന്താരാഷ്‌ട്ര റിക്രൂട്ട്‌മെൻ്റിലെ "ഹ്രസ്വകാല വേദന"യെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ബ്രിട്ടീഷ് കൗൺസിൽ റിപ്പോർട്ട് - 2024 വർഷം ബ്രിട്ടീഷ് സർവ്വകലാശാലകൾക്ക് മന്ദഗതിയിലുള്ള വളർച്ചാ നിരക്കും, വർദ്ധിച്ചുവരുന്ന മത്സരവുമായി പൊരുത്തപ്പെടുന്നതിനാൽ അവർക്ക് ഒരു പരിവർത്തന വർഷവും ആയിരിക്കുമെന്നും പറയുന്നു.