ലണ്ടന്‍: ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് വീണ്ടും ജോലിയില്‍ പ്രവേശിച്ചു. പഴയ തട്ടകമായ ബാങ്കിങ് മേഖലയിലാണ് ജോലി.
ഗോള്‍ഡ്മാന്‍ സാച്ചസ് ഗ്രൂപ്പിന്‍റെ മുതിര്‍ന്ന ഉപദേശകനായാണ് ഋഷി സുനകിന്റെ പുതിയ നിയമനം.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് സുനക് ജോലി ചെയ്തിരുന്ന യു.എസ് ആസ്ഥാനമായുള്ള ഇന്‍വെസ്ററ്മെന്റ് ബാങ്കാണ് ഗോള്‍ഡ്മാന്‍ സാച്ചസ്.