പുടിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് മുന്‍ ലോക ചെസ് ചാംപ്യന്‍ ഗാരി കാസ്പറോവ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
gvhghgjui

ലണ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്റെ അന്ത്യം അടുത്തെന്ന് റഷ്യക്കാരനായ മുന്‍ ലോക ചെസ് ചാംപ്യന്‍ ഗാരി കാസ്പറോവ്. താനൊഴികെ ബാക്കിയെല്ലാവരെയും രാജ്യശത്രുവായി പ്രഖ്യാപിക്കുന്നതാണ് പുടിന്റെ രീതിയെന്നും കാസ്പറോവ് പറഞ്ഞു.

Advertisment

2014 ല്‍ റഷ്യ വിട്ട കാസ്പറോവ് യുഎസിലാണു താമസം. 2022 ല്‍ പുട്ടിന്‍ ഭരണകൂടം വിദേശചാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. യുക്രെയ്ന്‍ യുദ്ധമടക്കമുള്ള കാര്യങ്ങള്‍ കടുത്ത വിമര്‍ശനമുന്നയിക്കുന്ന കാസ്പറോവിനെ റഷ്യയുടെ ധനകാര്യ നിരീക്ഷണ ഏജന്‍സിയായ റോസ്ഫിന്‍മോണിറ്ററിങ് കഴിഞ്ഞദിവസം തീവ്രവാദികളുടെയും ഭീകരരുടെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയിലുള്ളവര്‍ റഷ്യയിലെ ബാങ്ക് ഇടപാടുകള്‍ക്കു മുന്‍കൂര്‍ അനുമതി തേടണം.

Garry Kasparov
Advertisment