ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/5w43riUW2ktqoqYUkT1r.jpg)
ലണ്ടന്‍: രണ്ടു വര്‍ഷമായി ലോഗിന്‍ ചെയ്യാത്ത ഗൂഗിള്‍ അക്കൗണ്ടുകളെല്ലാം ഇനി റദ്ദാകും. ഡിസംബര്‍ ഒന്നു മുതലാണ് തീരുമാനത്തിനു പ്രാബല്യം. ഡിലീറ്റാകുന്ന അക്കൗണ്ടുകളിലെ മെയിലുകളും മറ്റു വിവരങ്ങളുമെല്ലാം നഷ്ടപ്പെടും.
Advertisment
സെര്‍വറില്‍ സ്ഥലം ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ഉള്ളവര്‍ക്കെല്ലാം ഇതു പ്രകാരം ഗൂഗിള്‍ അറിയിപ്പും നല്‍കിക്കഴിഞ്ഞു. അക്കൗണ്ട് നിലനിര്‍ത്തണം എന്നുള്ളവര്‍ ഇതില്‍ ലോഗിന്‍ ചെയ്യുകയോ, ഈ അക്കൗണ്ട് ഉപയോഗിച്ച് ഗൂഗിള്‍ ഫോട്ടോസ് നോക്കുകയോ യൂട്യൂബ് കാണുകയോ ചെയ്താലും മതിയാകും.