ഹാരി പോട്ടര്‍ നടി മാഗി സ്മിത്ത് അന്തരിച്ചു

New Update
gfyhgbijho

ലണ്ടന്‍: ഹാരി പോട്ടര്‍ സിനിമകളിലൂടെ ലോകമെങ്ങും അറിയപ്പെട്ട ഹോളിവുഡ് നടി മാഗി സ്മിത്ത് അന്തരിച്ചു. 89 വയസായിരുന്നു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ഹാരിപോര്‍ട്ടര്‍ സിനിമകളില്‍ പ്രൊഫസര്‍ മിനര്‍വ മക്ഗൊനാഗല്‍ എന്ന കഥാപാത്രത്തെയാണ് മാഗി അവതരിപ്പിച്ചിരുന്നത്. രണ്ടു തവണ ഓസ്കര്‍ പുരസ്കാരം നേടിയപ്പോള്‍ പോലും കിട്ടാത്തത്ര പ്രശശ്തിയാണ് ഈ ഒറ്റ കഥാപാത്രത്തിലൂടെ അവര്‍ക്കു കിട്ടിയത്. മാഗി സ്മിത്തിന്റെ നിര്യാണത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്ററാമെര്‍ അടക്കമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

വ്യത്യസ്തമായ അഭിനയരീതിയിലൂടെ സിനിമാ സ്നേഹികളുടെ മനസ്സില്‍ ഇടംനേടിയ പ്രതിഭയായിരുന്നു മാഗി സ്മിത്ത്. ബ്രിട്ടിഷ് ചരിത്ര ടെലിവിഷന്‍ പരമ്പരയായ ഡൗണ്ടണ്‍ ആബിയിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. 1969ല്‍ പുറത്തിറങ്ങിയ "ദ ൈ്രപം ഓഫ് മിസ് ജീന്‍ ബ്രോഡിക്' എന്ന ചിത്രത്തിലെ അഭിനയത്തിന് മാഗി സ്മിത്തിന് മികച്ച നടിക്കുള്ള ഓസ്കര്‍ പുരസ്കാരം ലഭിച്ചു. 1978ല്‍ പുറത്തിറങ്ങിയ കാലിഫോര്‍ണിയ സൂട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്കര്‍ പുരസ്കാരം ലഭിച്ചു.

1934 ഡിസംബര്‍ 28ന് ഇംഗ്ളണ്ടിലെ ഇല്‍ഫോര്‍ഡില്‍ ജനനം. 1952ല്‍ അഭിനയരംഗത്തേക്ക് എത്തി. നാടകങ്ങളിലൂടെയായിരുന്നു തുടക്കം. 1956ല്‍ ആദ്യസിനിമയില്‍ അഭിനയിച്ചു. ലോറന്‍സ് ഒലിവിയര്‍ "ഒഥല്ലോയില്‍' പ്രധാന വേഷം നല്‍കി. പിന്നീട് ഇത് സിനിമയായപ്പോള്‍ അതിലും അഭിനയിച്ചു.

Advertisment
Advertisment