ലണ്ടന്‍: മാധ്യമ സ്ഥാപനമായ മിറര്‍ ഗ്രൂപ്പിനെതിരെ ഹാരി രാജകുമാരന്‍ നല്‍കിയ മാനനഷ്ട കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കി. ഹാരിക്കുണ്ടായ കോടതിച്ചെലവും കൂട്ടി 4 ലക്ഷം പൗണ്ട് ഇടക്കാല തുകയായി പത്ര ഉടമകള്‍ നല്‍കും.
ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് മിറര്‍ ഗ്രൂപ്പിനെതിരേ ഹാരി ഉന്നയിച്ചിരുന്നത്. ഡെയ്ലി മിറര്‍, സണ്‍ഡേ മിറര്‍, സണ്‍ഡേ പീപ്പിള്‍ എന്നീ ടാബ്ളോയ്ഡ് പത്രങ്ങളുടെ പ്രസാധകരായ മിറര്‍ ഗ്രൂപ്പ് പ്രസിദ്ധീകരിച്ച 148 ലേഖനങ്ങള്‍ കേസില്‍ പരാമര്‍ശിക്കപ്പെട്ടു. ഇതില്‍ 33 ലേഖനങ്ങളില്‍ 15 എണ്ണത്തില്‍ 1.4 പൗണ്ട് നഷ്ടപരിഹാരം നിര്‍ദേശിച്ച് കഴിഞ്ഞ ഡിസംബറില്‍ ഹാരിക്ക് അനുകൂല വിധി വന്നിരുന്നു.