ഹൂതി ആക്രമണം: തകരാറിലായ ബ്രിട്ടീഷ് കപ്പല്‍ മുങ്ങി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
yyyyyyy7777777

ലണ്ടന്‍: ബ്രിട്ടീഷ് ചരക്കുകപ്പല്‍ റൂബിമാര്‍ ചെങ്കടലില്‍ മുങ്ങി. യമനിലെ ഹൂതി വിമതരുടെ ആക്രമണത്തില്‍ സാരമായ തകരാര്‍ സംഭവിച്ച കപ്പലാണിത്. ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ആദ്യമായാണ് കപ്പല്‍ മുങ്ങുന്നത്. സംഭവം ചെങ്കടലില്‍ വീണ്ടും ചരക്ക് നീക്ക പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

Advertisment

ലോകത്തെ വാണിജ്യ കപ്പല്‍ ഗതാഗതത്തിന്‍റെ 40 ശതമാനവും ചെങ്കടല്‍ വഴിയുള്ളതാണ്. ചെങ്കടലിനെയും മെഡിറ്ററേനിയന്‍ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയാണ്.

ബ്രിട്ടനില്‍ രജിസ്ററര്‍ ചെയ്ത കപ്പലിന് നേരെ ഫെബ്രുവരി 18നാണ് ചെങ്കടലില്‍ യെമനിലെ അല്‍ മോഖ തുറമുഖത്തിന് 35 നോട്ടിക്കല്‍ മൈല്‍ അകലെ ഹൂതികളുടെ മിസൈല്‍ ആക്രമണമുണ്ടായത്. കപ്പലിന് സാരമായ കേടുപാട് സംഭവിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. വളവും അസംസ്കൃത വസ്തുക്കളുമായി പോവുകയായിരുന്നു കപ്പല്‍.

41,000 ടണ്‍ വളമാണ് കപ്പലിലുണ്ടായിരുന്നത്. കപ്പല്‍ മുങ്ങിയത് സാരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് യെമന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഗാസയില്‍ പലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കാത്തിടത്തോളം ഇസ്രായേലുമായും സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകള്‍ ആക്രമിക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. 

Houthi attack
Advertisment