/sathyam/media/media_files/tzrZeFXoeZq7oe3BmJ9Q.jpg)
ലണ്ടന്‍: ബ്രിട്ടനില്‍ ഉടനീളം പടര്‍ന്നു പിടിക്കുന്ന ചുമയെക്കുറിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ ചുമ പിടിപെട്ടാല്‍ നൂറു ദിവസമെങ്കിലുമെടുത്തേ മാറൂ.
ശ്വാസകോശത്തില്‍ ബാക്ടീരിയ അണുബാധമൂലമാണ് ഇതുണ്ടാകുന്നത്. ഇത്തരം കേസുകളില്‍ രാജ്യത്ത് 25 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തിക്കഴിഞ്ഞു. ജലദോഷത്തോട് സാമമ്യള്ള ലക്ഷണങ്ങളോടെയാണ് രോഗം തുടങ്ങുന്നത്. പിന്നീട് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ചുമയായി മാറുന്നു.
ബോര്‍ഡെറ്റെല്ല പെര്‍ട്ടുസിസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ശ്വാസകോശത്തിലെയും ശ്വാസനാളത്തിലെയും അണുബാധയായ പെര്‍ട്ടുസിസ് ഒരു കാലത്ത് വലിയ തോതില്‍ ശിശുമരണത്തിനു കാരണമായിരുന്നു. വില്ലന്‍ ചുമ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
1950കളില്‍ അതിനെതിരെ വാക്സിന്‍ വികസിപ്പിച്ചതിനെത്തുടര്‍ന്നാണ് ഈ രോഗബാധ ഗണ്യമായി കുറഞ്ഞത്. 100 ദിവസത്തെ ചുമ ഹെര്‍ണിയ, വാരിയെല്ലുകള്‍ക്ക് പ്രശ്നം, ചെവിയില്‍ അണുബാധ, മൂത്രാശയ അണുബാധ എന്നിവക്ക് കാരണമാകുന്നു. വില്ലന്‍ ചുമ ബാധിച്ചാല്‍ ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടാകും.