ലണ്ടൻ: ബ്രിട്ടനില്‍ പ്രവർത്തിദിനം ആഴ്ച്ചയില്‍ നാലു ദിവസം മാത്രം. ഒക്ടോബർ മുതല്‍ പുതിയ നിയമം നിലവില്‍ വരുമെന്നാണ് റിപ്പോർട്ട്.പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യാനുള്ള അവകാശം ചോദിക്കാൻ തൊഴിലാളികള്‍ക്ക് അവകാശം ലഭിക്കും. അഞ്ച് ദിവസത്തിന് പകരം നാല് ദിവസത്തിനുള്ളില്‍ തങ്ങളുടെ കരാർ അനുസരിച്ചുള്ള മണിക്കൂറുകളില്‍ ജോലി പൂർത്തിയാക്കണം. തിങ്കള്‍ മുതല്‍ വ്യാഴം വരെ പ്രവർത്തി ദിവസങ്ങളും വെള്ളി, ശനി, ഞായർ ദിവസങ്ങള്‍ അവധി ദിനങ്ങളുമായിരിക്കും.
പ്രവർത്തി ദിനങ്ങള്‍ ആഴ്ചയില്‍ നാല് ദിവസമായി ചുരുക്കണമെന്ന ആവശ്യം പ്രധാനമന്ത്രി പദവിയില്‍ എത്തും മുൻപ് തന്നെ കിയേർ സ്റ്റാമെർ ഉന്നയിച്ചിരുന്നു. സാധാരണ ജോലിക്കാർക്ക് വിനോദത്തിനും മറ്റുമായി കൂടുതല്‍ സ്വകാര്യ സമയം ലഭിക്കാനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവാഴിക്കുന്നതിന് പുതിയ നിയമങ്ങള്‍ ഏറെ സഹായകരമാണെന്നാണ് കിയേർ സ്റ്റാമെറിന്റെ നിലപാട്.