ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വിലക്കയറ്റം പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നായി മാറുന്നു. ഉയര്‍ന്ന പണപ്പെരുപ്പം മൂലം നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പടെ വില ഉയരുകയാണ് രാജ്യത്ത്. കോവിഡ് 19, യുക്രെയ്ന്‍ യുദ്ധം എന്നിവയാണ് വിലക്കയറ്റത്തിനു പ്രധാന കാരണങ്ങളായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്ര ബാങ്ക് ലക്ഷ്യമിട്ട രണ്ട് ശതമാനത്തിലേക്ക് യു.കെയില്‍ പണപ്പെരുപ്പം എത്തിക്കാന്‍ സാധിച്ചത് ഈ വര്‍ഷം മാത്രമാണ്. എന്നാല്‍, പണപ്പെരുപ്പം നിയന്ത്രണവിധേയമായെങ്കിലും വിലക്കയറ്റം തുടരുകയാണ്. മൂന്ന് വര്‍ഷം മുമ്പത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ നിരക്ക് 31 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്ന് നാഷണല്‍ സ്ററാറ്റസ്ററിക്സ് ഓഫീസിന്റെ കണക്കുകളില്‍ നിന്നും വ്യക്തമാകും. അരലിറ്റര്‍ പാലിന്റെ വില 0.29 ഡോളറാണ് ഉയര്‍ന്നത്. ഏകദേശം 55 ശതമാനം വില വര്‍ധനയാണിത്. പഞ്ചസാരയുടെ വില 63 ശതമാനവും ചിക്കന്റേത് 40 ശതമാനവും ഉയര്‍ന്നു.
യു.കെയില്‍ 2007 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ജി.ഡി.പി പ്രതിശീര്‍ഷ വരുമാനത്തില്‍ 4.3 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് ഉണ്ടായത്. അതിന് മുമ്പത്തെ 16 വര്‍ഷത്തിനിടെ ഇത് 46 ശതമാനം വര്‍ധിച്ചിരുന്നു. യു.കെയില്‍ മാത്രമല്ല മറ്റ് പല രാജ്യങ്ങളിലും കോവിഡും യുക്രെയ്ന്‍ യുദ്ധവും മൂലം ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നിട്ടുണ്ട്. എങ്കിലും കഴിഞ്ഞ രണ്ട് മാസമായി വിലക്കയറ്റത്തില്‍ നേരിയ കുറവുണ്ടായത് മാത്രമാണ് യു.കെയിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നത്.