New Update
/sathyam/media/media_files/2025/08/29/bbcc-2025-08-29-05-22-46.jpg)
ലണ്ടൻ ഒൻ്റാരിയോ : നഗരത്തിൽ നിന്നും ഇന്ത്യൻ വംശജനായ യുവാവിനെ കാണാതായതായി ലണ്ടൻ ഒൻ്റാരിയോ പൊലീസ് സർവീസ് റിപ്പോർട്ട് ചെയ്തു. 22 വയസ്സുള്ള ചിരാഗ് ലോധാരിയെ കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് അധികൃതർ.
Advertisment
അഞ്ചടി ആറ് ഇഞ്ച് ഉയരവും ഇടത്തരം ശരീരഘടനയുമുള്ള ചിരാഗിനെ അവസാനമായി കാണുമ്പോൾ കറുത്ത ടീ-ഷർട്ട് ധരിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 24 ഞായറാഴ്ച ചീപ്പ്‌സൈഡ് സ്ട്രീറ്റിലെ ഫൻഷാവ് കോളേജ് ബൊളിവാർഡിലാണ് ചിരാഗിനെ അവസാനമായി കണ്ടത്. ചിരാഗ് പീൽ, ടൊറൻ്റോ മേഖലകളിൽ പതിവായി സന്ദർശിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു.
ചിരാഗിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലണ്ടൻ ഒൻ്റാരിയോ പൊലീസ് സർവീസിനെ (519) 661-5670 എന്ന നമ്പറിൽ ബന്ധപ്പെടണം.